EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചാട്ടം പിഴച്ചില്ല, ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചാട്ടം പിഴച്ചില്ല, ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
News

ചാട്ടം പിഴച്ചില്ല, ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

Web Desk
Last updated: December 22, 2025 11:59 AM
Web Desk
Published: December 22, 2025
Share

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിൽ പാെലീസിന് കനത്ത തിരിച്ചടി. ഷൈൻ ടോം ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് ഫോറൻസിക് പരിശോധന റിപ്പോർട്ട്. ഇന്നലെയാണ് ഫോറൻസിക് പുറത്തു വന്നത്. കൊച്ചി നോർത്തിലെ ഹോട്ടൽ മുറിയിൽ ഷൈനും സുഹൃത്തും ചേർന്ന് ലഹരി ഉപയോഗിച്ചുവെന്നായിരുന്നു കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ഷൈൻ ടോം ചാക്കോയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് മുമ്പ് എക്സൈസ് വ്യക്തമാക്കിയിരുന്നു. ഈ കേസിൽ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഷൈനെ വിളിച്ചുവരുത്തിയിരുന്നു. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിൻ ആണ്  ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈൻ അന്ന് മൊഴി നൽകിയത്. ലഹരി വിമുക്തിക്കായി ഷൂട്ടിങ് വരെ മാറ്റിവെച്ച് ഡി അഡിക്ഷൻ സെന്‍ററിലാണെന്നും തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകി. നേരത്തെയും തസ്ലീമിയുമായി ബന്ധമില്ലെന്ന് പൊലീസിന് ഷൈൻ മൊഴി നൽകിയിരുന്നു.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയിരുന്നു. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി ചികിൽസ നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ പൊലീസിന്‍റെ ലഹരി പ കഴി രിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് വിശദീകരണം.

TAGGED:Shine tom chacko
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

EntertainmentNews

രണ്ട് ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ ആഗോള ഗ്രോസുമായി ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ

November 2, 2024
News

ലോകത്തെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ അമേരിക്കയിൽ പിടികൂടി

July 14, 2023
News

ബിജെപിയ്ക്കും തൃണമൂലിനും വേണ്ട; ഡല്‍ഹിയിലെത്തിയ മുകുള്‍ റോയ് രാഷ്ട്രീയ പ്രതിസന്ധിയില്‍

April 20, 2023
News

കേരളത്തിൽ യുഡിഎഫ് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

April 29, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?