EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അല്‍ സാബി ഗ്രൂപ്പുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ഡോക്സ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > അല്‍ സാബി ഗ്രൂപ്പുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ഡോക്സ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ട്
Business

അല്‍ സാബി ഗ്രൂപ്പുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ഡോക്സ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

Web News
Last updated: April 15, 2023 11:11 AM
Web News
Published: April 15, 2023
Share

പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ അല്‍ സാബിയുമായി സഹകരിച്ചു ഡോക്സ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ പ്രാധാന്യത്തെകുറിച്ച് അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ സൗജന്യ പ്രാഥമിക ശുശ്രൂഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ ഡാനിഷ് സലിമിന്റെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചത് .

മെഡിക്കല്‍ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ എങ്ങനെ നേരിടണം, അടിയന്തിര ഘട്ടങ്ങളില്‍ വേഗത്തിലും ഉചിതവുമായ പ്രഥമ ശുശ്രൂഷ യുടെ പ്രധാന്യം, തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലുള്ള ക്ലാസ്സുകളാണ് സംഘടിപ്പിച്ചത് . ഏകദേശം മുന്നൂറോളം ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീരജ ഭാര്‍ഗവ, ഡോക്സ്റ്റ ലെര്‍ണിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ ഡോക്ടര്‍ റൈസാ ഷുക്കൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കോവിഡിനു ശേഷം ചെറുപ്പക്കാരിലടക്കം നിശ്ശബ്ദ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദയപ്രശ്‌നങ്ങള്‍, പൊതുസ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് മരണം സംഭവിക്കല്‍ വരെ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇത്തരം ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ ക്‌ളാസുകള്‍ക്കും പരിശീലനങ്ങള്‍ക്കും സ്വീകാര്യത വര്‍ധിക്കുകയാണെന്ന് ഡോക്സ്റ്റാ ഡയറക്റ്റര്‍ ഡോക്ടര്‍ റൈസാ ഷുക്കൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രികരിച്ച് ഇതിനോടകം ഒന്നര ലക്ഷത്തോളം സൗജന്യ ക്ളാസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും വരും മാസങ്ങളില്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകള്‍ കേന്ദ്രികരിച്ചു സൗജന്യ ക്ളാസ്സുകള്‍ സംഘടിപ്പിക്കുമെന്നും ഡോക്സ്റ്റ അധികൃതര്‍ അറിയിച്ചു .

TAGGED:Abudabial zabibusiness news
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

BusinessDiaspora

ദുബായ് തീരത്ത് പുതിയ ആംഢബര ദ്വീപ് വരുന്നു

August 7, 2025
Business

ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ് ‘ ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു

November 8, 2023
Business

വിസ്താര വിട വാങ്ങുന്നു, നവംബർ 11-ന് അവസാന സർവ്വീസ്

August 30, 2024
Business

എല്ലാവര്‍ക്കും ആരോഗ്യവും മനഃശാസ്ത്രപരവുമായ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യം; കൈകോര്‍ത്ത് ആദം ആന്റ് ഈവ് മെന്റല്‍ ഹെല്‍ത്ത് കെയറും സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും

June 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?