EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അപേക്ഷകര്‍ 90 ദിവസത്തികം തിരിച്ചറിയല്‍ രേഖ കൈപ്പറ്റണമെന്ന് യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അപേക്ഷകര്‍ 90 ദിവസത്തികം തിരിച്ചറിയല്‍ രേഖ കൈപ്പറ്റണമെന്ന് യുഎഇ
News

അപേക്ഷകര്‍ 90 ദിവസത്തികം തിരിച്ചറിയല്‍ രേഖ കൈപ്പറ്റണമെന്ന് യുഎഇ

News Desk
Last updated: August 24, 2022 6:33 AM
News Desk
Published: August 24, 2022
Share

യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് െഎഡി ലഭ്യമാകാന്‍ അപേക്ഷ നല്‍കിയവര്‍ 90 ദിവസത്തിനകം കൈപ്പറ്റണമെന്ന് നിര്‍ദ്ദേശം. അപേക്ഷകര്‍ നാല് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണമെന്നും അധികൃതര്‍. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (െഎസിപി) ആണ്
ഇക്കാര്യം വ്യക്തമാക്കിയത്.

അപേക്ഷകര്‍ െഎഡി കാര്‍ഡ് ലഭ്യമാകുന്ന വിധങ്ങൾ കൃത്യമായി മനസിലാക്കുകയും കൊറിയര്‍ സംബന്ധമായ കാര്യങ്ങൾ ഉറപ്പാക്കുകയും വേണം. ഇതിനായി അപേക്ഷകളില്‍ സൂചിപ്പിച്ചിരിക്കുന്ന ഷിപ്പിംഗ് വിശദാംശങ്ങൾ പരിശോധിക്കണമെന്നും െഎസിപി വെബ്സൈറ്റിലോ ആപ്പിലോ അപേക്ഷയുടെ സ്ഥിതി പിന്തുടരണമെന്നും അതോറിറ്റി അറിയിച്ചു.

അപേക്ഷകര്‍ തിരഞ്ഞെടുത്ത കൊറിയർ കമ്പനി വ‍ഴിയും കൂടുതല്‍ വിവരങ്ങൾ അറിയാനാകും. 90 ദിവസത്തിനകം െഎഡി കൈവശം ലഭ്യമായില്ലെങ്കില്‍ പുതിയ കാര്‍ഡിനായി വീണ്ടും അപേക്ഷിക്കേണ്ടി വരും. ഇത്തരം നടപടികൾ ഒ‍ഴിവാക്കാന്‍ അപേക്ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അതോറിറ്റി അറിയിച്ചു. പുതിയ കാര്‍ഡിനായി അപേക്ഷിക്കുന്നവരും കാലാവധി പുതുക്കാന്‍ അപേക്ഷിക്കുന്നവരും ഇക്കാര്യം ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.

പ്രായഭേതമെന്യേ യുഎഇയിലെ താമസക്കാര്‍ എമിറേറ്റ്സ് െഎഡി നേടണമെന്നാണ് വ്യവസ്ഥ. നിലവില്‍ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്ത വിസ സ്റ്റിക്കറുകൾക്ക് പകരം പുതിയ എമിറേറ്റ്‌സ് െഎഡികളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഉയർന്ന ചിപ്പ് ശേഷിയും നോൺ-ടച്ച് ഡാറ്റ റീഡിംഗ് ഫീച്ചറും പോലുള്ള നൂതനവും സാങ്കേതികവുമായ സവിശേഷതകളുള്ള ഐഡി കാർഡുകളാണ് വിതരണം ചെയ്യുന്നത്. കാർഡിന് കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതുമാണ്.

പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള സേവനങ്ങൾക്കും ഇടപാടുകൾക്കും എമിറേറ്റ്സ് ഐഡി പ്രധാനപ്പെട്ട രേഖയാണെന്നിരിക്കേ താമസക്കാർ അവരുടെ ഐഡികൾ കൃത്യസമയത്ത് ശേഖരിക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.

TAGGED:AuthorityemiratesfederalIdentity
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം; യാത്രക്കാർക്ക് മുന്നറിയിപ്പ്

August 19, 2022
News

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്

November 4, 2023
EntertainmentNews

ദിലീപ് കുറ്റവിമുക്തൻ: പൾസർ സുനിയടക്കം ആറ് പ്രതികളെ ശിക്ഷിച്ച് കോടതി

December 8, 2025
News

ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഗൾഫ് നാടുകൾ: റമദാൻ മുപ്പത് പൂർത്തിയാക്കി ഒമാനിൽ ശനിയാഴ്ച പെരുന്നാൾ

April 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?