കൊച്ചി: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ഇബ്രാഹിം, സക്കറിയ, അമീന, സൗദ, ഷഫീന എന്നിവർ മക്കളാണ്. പരേതനായ സലിം (കാഞ്ഞിരപ്പള്ളി ) , കരിം (തലയോലപറമ്പ് ), ഷാഹിദ് (കളമശ്ശേരി ), സുൽഫത്ത്, ഷെമീന, സെലീനഎന്നിവർ മരുമക്കളുമാണ്. ഖബറടക്കം ഇന്ന് വൈകിട്ട് നാല് മണിക്ക് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
അരി – തുണി എന്നിവയുടെ മൊത്തകച്ചവടക്കാരനും നെൽ കൃഷിക്കാരനുമായിരുന്ന പരേതനായ പാണപ്പറമ്പിൽ ഇസ്മയിൽ ആണ് ഭർത്താവ് . ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം. മമ്മൂട്ടി മൂത്ത മകനാണ്. നടൻ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ. നടൻമാരായ ദുൽക്കർ സൽമാൻ, മക്ബൂൽ സൽമാൻ, അഷ്‌ക്കർ സൗദാൻ എന്നിവർ കൊച്ചുമക്കളാണ്. ഫാത്തിമ ഇസ്മയിലിൻ്റെ നിര്യാണത്തിൽ ചലച്ചിത്ര – സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.