ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തു. എന്‍ഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമം വേദിയില്‍ വെച്ച്
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം നിര്‍ക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ഫാദര്‍ ഷൈജു കുര്യന്‍ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭ വലിയ മെത്ര പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമീസ്, കത്തോലിക്ക സഭയുടെ മാര്‍ ക്ലിമിസ് ബാവ തുടങ്ങിയ പുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുത്തു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പല ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരും ബിഷപ്പുമാരും വൈദികരും ബിജെപിയെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ബിജെപിക്കൊപ്പമാണ് ക്രൈസ്തവ സഭ നില്‍ക്കുന്നതെന്നും ക്രൈസ്തവരായ നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വി മുരളീധരന്‍ പറഞ്ഞു.
അയോധ്യ കൊണ്ട് മാത്രമല്ല, നേരത്തെയും മോദി അധികാരത്തില്‍ വന്നത്. ചെപ്പടി വിദ്യ കാണിച്ചല്ല, വികസനം പറഞ്ഞാണ് വോട്ടു തേടുന്നത് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.