EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ന്യൂട്ടണ്‍ സിനിമയുടെ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ന്യൂട്ടണ്‍ സിനിമയുടെ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്
News

ന്യൂട്ടണ്‍ സിനിമയുടെ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്

Web News
Last updated: February 13, 2024 12:01 PM
Web News
Published: February 13, 2024
Share

ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച് ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. ‘ശവം’,’സന്തോഷത്തിന്റെ ഒന്നാം രഹസ്യം’, ‘1956 മദ്ധ്യതിരുവിതാംകൂര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണ് ആറാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫാമിലി’.

ഡോണ്‍ പാലത്തറയും, ഷെറിന്‍ കാതറിനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ‘ഫാമിലി’ ഇടുക്കിയുടെ പശ്ചാത്തലത്തില്‍, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീര്‍ണമായ അധികാരസമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹികവിഷയത്തെ വൈകാരികതീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണു. സെഞ്ചുറി ഫിലിംസാണു ചിത്രം വിതരണം ചെയ്യുന്നത്.

വിനയ് ഫോര്‍ട്ട്, ദിവ്യപ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ മാത്യു തോമസ്, നില്‍ജ കെ. ബേബി, ആര്‍ഷ ബൈജു, ജെയിന്‍ ആന്‍ഡ്രൂസ്, ജോളി ചിറയത്ത്, സജിത മഠത്തില്‍, അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു.

പ്രശസ്ത ഹിന്ദി ചലച്ചിത്രകാരന്‍ അനുരാഗ് കശ്യപ് കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരുന്നു. അന്ന ബെന്‍ ‘ആട്ടം’ സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി തുടങ്ങിയവരും ട്രെയിലര്‍ ലോഞ്ചിന് പങ്കെടുത്തിരുന്നു.

ജലീല്‍ ബാദുഷ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബേസില്‍ സി.ജെയും, ശബ്ദസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണ്. ലൊക്കേഷന്‍ സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ് പല്ലാമറ്റം, സൗണ്ട് മിക്‌സിങ് ഡാന്‍ ജോസ്, മേയ്ക്കപ്പ് മീറ്റാ എം.സി, കോസ്റ്റ്യൂം ആര്‍ഷ ഉണ്ണിത്താന്‍, കലാ സംവിധാനം അരുണ്‍ ജോസ്, കളറിസ്റ്റ് ശ്രീകുമാര്‍ നായര്‍ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്തിരിക്കുന്നു.

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ‘ഫാമിലി’ നിരവധി അന്തര്‍ദ്ദേശീയ വേദികളില്‍ നിന്നു അംഗീകാരവും, നിരൂപകപ്രശംസയും പിടിച്ച് പറ്റിയിരുന്നു. തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ‘ഫാമിലി’ നേടിയിട്ടുണ്ട്. ചിത്രം കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

TAGGED:family
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഭോപ്പാലിലെ അനാഥാലയത്തിൽ നിന്നും 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്

January 6, 2024
News

കുവൈത്തിൽ ഈ വർഷം 23,000 പ്രവാസികളെ നാടുകടത്തി

October 25, 2022
DiasporaNews

ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്ന മാനസികാരോഗ്യ, ഡേ സർജറി പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്

October 23, 2024
News

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണനയിൽ

March 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?