EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുടുംബങ്ങൾക്ക് ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കുടുംബങ്ങൾക്ക് ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ
Diaspora

കുടുംബങ്ങൾക്ക് ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ

News Desk
Last updated: February 17, 2023 9:46 AM
News Desk
Published: February 17, 2023
Share

യുഎഇയിലേക്ക് വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയ ലക്ഷ്യത്തോടെ കുടുംബസമേതം എ‌ത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് അധികൃതർ അറിയിച്ചു. 60, 180 ദിവസം കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളാണ് നൽകുക.

രോഗികളെ അനുഗമിക്കുന്നവർക്കും ഗ്രൂപ്പ് വീസയിൽ വരാനാകും. വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇ താമസ വീസയുള്ളവർക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ 90 ദിവസത്തെ വീസയിൽ കൊണ്ടുവരാൻ സാധിക്കും. 750 ദിർഹമാണ് വീസയുടെ ഫീസ്.

ബാങ്ക് ഗാരൻ്റിയായി നിക്ഷേപിക്കുന്ന 1000 ദിർഹം വീസയുടമ മടങ്ങുമ്പോൾ തിരികെ ലഭിക്കും. കുറഞ്ഞത് 8000 ദിർഹമോ അതിൽ കൂടുതലോ ശമ്പളം ഉള്ളവർക്കാണ് വ്യക്തിഗത വീസ ലഭിക്കുക. കൂടാതെ സ്വന്തം പേരിൽ കെട്ടിട വാടകക്കരാർ ഉണ്ടായിരിക്കണമെന്നാണ് മറ്റൊരു നിബന്ധന. ഫെബ്രുവരി 1 മുതൽ 90 ദിവസത്തെ വീസ നിർത്തലാക്കിയെങ്കിലും കുടുംബാംഗങ്ങൾക്കുള്ളത് തുടരുമെന്ന് അധികൃതർ പറയുന്നു.

അതേസമയം യുഎഇയിൽ 30, 60, 90 ദിവസ കാലാവധിയുള്ള വ്യക്തിഗത സന്ദർശക വീസ രാജ്യം വിടാതെ 30 ദിവസത്തേക്കുകൂടി പുതുക്കാമെന്നും അറിയിപ്പുണ്ട്. 1000 ദിർഹമാണു (ഏകദേശം 22,521 രൂപ) ചെലവു വരുക. എന്നാൽ, ഫീസ് നൽകി പുതുക്കുന്നതിനെക്കാൾ രാജ്യം വിട്ടു പുതിയ വീസയിൽ വരുന്നതിനാണ് ഇപ്പോൾ കൂടുതൽ പേരും താൽപര്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താൽ 2–3 മാസം കൂടി യുഎഇയിൽ തങ്ങാനാകും എന്നതാണ് പ്രയോജനം.

TAGGED:family group visamultipe entry visaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

ഏഴ് വ‍ർഷത്തിന് ശേഷം ബഹ്റൈനിൽ അംബാസിഡ‍റെ നിയമിച്ച് ഖത്ത‍ർ

June 12, 2024
News

കേരള മുഖ്യമന്ത്രി യുഎഇയിലേക്ക്; നാല് ദിവസത്തെ സന്ദർശനം

April 9, 2023
DiasporaNewsUncategorized

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്

July 6, 2024
Diaspora

ദുബായിൽ ഇനി 24/7 ഡിജിറ്റൽ സംരക്ഷണം

January 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?