EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടന്‍ നസ്‌ലെന്റെ പേരില്‍ വ്യാജ എഫ്ബി ഐഡി; മോദിക്കെതിരായ കമന്റ് യുഎഇയില്‍നിന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നടന്‍ നസ്‌ലെന്റെ പേരില്‍ വ്യാജ എഫ്ബി ഐഡി; മോദിക്കെതിരായ കമന്റ് യുഎഇയില്‍നിന്ന്
News

നടന്‍ നസ്‌ലെന്റെ പേരില്‍ വ്യാജ എഫ്ബി ഐഡി; മോദിക്കെതിരായ കമന്റ് യുഎഇയില്‍നിന്ന്

News Desk
Last updated: September 20, 2022 7:02 AM
News Desk
Published: September 20, 2022
Share

​നടന്‍ നസ്‌ലെന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി കമന്റിട്ടെന്ന പരാതിയില്‍ നിർണായക കണ്ടെത്തൽ. വ്യാജ ഐഡിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ടത് യുഎഇയില്‍ നിന്നുമാണെന്നാണ് പൊലീസ് കണ്ടെത്തൽ. നിലവിൽ വ്യാജ അക്കൗണ്ട് ഫെയ്സ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.

കാക്കനാട് സൈബര്‍ പൊലീസിലാണ് നസ്‌ലെന്‍ വ്യാജ ഐഡിക്കെതിരെ പരാതി നല്‍കിയത്. തന്റെ പേരും ചിത്രവും ദുരുപയോ​ഗം ചെയ്താണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് നസ്‌ലെന്‍ പരാതിയിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്‌ലെന്റേതെന്ന പേരില്‍ വ്യാജ കമന്‍റ് വന്നത്. പരാതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസിന് തുമ്പ് ലഭിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി നസ്‌ലെന്‍ അറിയിച്ചത്. സുഹൃത്തുക്കള്‍ സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് നസ്‌ലെന്‍ പറഞ്ഞു. ആരോ ഒരാള്‍ ചെയ്ത കുറ്റത്തിന് താനാണ് പഴി കേള്‍ക്കുന്നതെന്നും ഇത് ഏറെ ദുഃഖത്തിലാഴ്ത്തിയെന്നും നസ്‌ലെന്‍ പറഞ്ഞു.

TAGGED:Actor NaslenFake FB ID
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടും

February 15, 2023
News

ഇസ്രായേല്‍ സന്ദര്‍ശിച്ച മലയാളി തീര്‍ഥാടകസംഘത്തില്‍നിന്ന് ആറു പേരെ കാണാതായതായി പരാതി 

February 22, 2023
News

ഖത്തർ ലോകകപ്പ്; മത്സര ദിനങ്ങളിൽ പ്രത്യേക സർവിസുകളൊരുക്കി ഒമാൻ എയർ

August 12, 2022
News

ഒമാൻ മുൻ പ്രതിരോധ മന്ത്രി അന്തരിച്ചു 

March 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?