റമദാന്‍ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ദുബായ് എക്സ്പോസിറ്റി. ഇതിനായി ‘ഹായ് റമദാൻ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 3 മുതൽ ഏപ്രിൽ 25 വരെയാണ് എക്സ്പോ സിറ്റിയിലെ റമദാന്‍ ആഘോഷങ്ങൾ നടക്കുക.
പ്രാര്‍ത്ഥനാ സൗകര്യവും പുണ്യമാസത്തിൻ്റെ പാരമ്പര്യ കാഴ്ചകളും മനോഹരമായ അന്തരീക്ഷവും രുചികരമായ ഭക്ഷണവുമൊക്കെയായി വിശുദ്ധ മാസത്തില്‍ ഗംഭീര ആഘോഷമാണ് എക്സ്പോ സിറ്റി വാഗ്ദാനം ചെയ്യുന്നത്.
എക്‌സ്‌പോ 2020 ദുബായ് കണ്ടറിയാൻ ലോകത്തെ ഒരുമിച്ചു കൊണ്ടുവന്നതുപോലെ, എക്‌സ്‌പോ സിറ്റി ദുബായുടെ ‘ഹായ് റമദാൻ’ വിശുദ്ധ മാസത്തിൽ വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അംന അബുൽഹൂൾ പറഞ്ഞു.
അൽ വാസൽ ഷോ, സ്‌പോർട്‌സ് ആക്‌റ്റിവിറ്റികൾ ഉൾപ്പെടെ എക്സപോസിറ്റിയില്‍ നടക്കും. ഹായ് റമദാനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. എന്നാൽ ചില വർക്ക്‌ഷോപ്പുകൾക്കും ഗെയിമുകൾക്കും നിരക്കുകൾ ഈടാക്കും. രാത്രി സന്ദർശിക്കുന്നവർക്കായി പെർഫ്യൂമുകളും സമ്മാനങ്ങളും തുന്നൽ ചെയ്ത വസ്ത്രങ്ങളും വാഗ്ദാനം ചെയ്യുന്ന കച്ചവടക്കാരുമുണ്ടായിരിക്കും.
‘അയൽപക്കം’, ‘സ്വാഗതം’ എന്നീ ഇരട്ട അർത്ഥങ്ങളുള്ള ഒരു അറബി പദമാണ് ഹായ് എന്നത്. യുഎഇയുടെ പരമ്പരാഗത ആഘോഷമായ ഹഖ് അൽ ലൈലയ്ക്ക് മുന്നോടിയായി വാരാന്ത്യത്തിൽ തുടങ്ങുന്ന ഉത്സവം 50 ദിവസത്തിലധികം നീളും.
പ്രാദേശിക പാചകരീതി മുതൽ അന്താരാഷ്‌ട്ര പാചകരീതിയും ആകർഷകമായ സ്ട്രീറ്റ് ഭക്ഷണവും വരെ ഒരുക്കും.
എക്സോപിറ്റിയുടെ ഭാഗമായുളള മസ്ജിദില്ഡ ഇഷാ ഉൾപ്പെടെയുള്ള പ്രാർത്ഥനകളും വിശുദ്ധ മാസത്തിൽ അർപ്പിക്കുന്ന പ്രത്യേക തറാവീഹ്, തഹജ്ജുദ് പ്രാർത്ഥനകളും നടക്കും. നോമ്പുതുറ സൗകര്യങ്ങളും സജ്ജീകരിക്കും.