എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവുമായി സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി ജയരാജൻ ഗുരുതര ആരോപണം ഉന്നയിച്ചത്.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ മറവിലാണ് ഇപി അഴിമതി നടത്തിയതെന്നാണ് പി ജയരാജന്റെ ആരോപണം. എന്നാൽ ആരോപണത്തിൽ ഇതുവരെ സിപിഎമ്മിന്റെ പ്രതികരണം ഉണ്ടായിട്ടില്ല.
സംഭവത്തില്‍ അന്വേഷണം വേണമെന്നും നടപടിയുണ്ടാകണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലമുള്ള പരാതിയായി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.