EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വാഴ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും; വെട്ടിയത് അപകടം ഒഴിവാക്കാനെന്ന് വൈദ്യുതി മന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വാഴ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും; വെട്ടിയത് അപകടം ഒഴിവാക്കാനെന്ന് വൈദ്യുതി മന്ത്രി
News

വാഴ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും; വെട്ടിയത് അപകടം ഒഴിവാക്കാനെന്ന് വൈദ്യുതി മന്ത്രി

Web News
Last updated: August 7, 2023 10:23 AM
Web News
Published: August 7, 2023
Share

കോതമംഗലത്ത് വൈദ്യുതി ലൈനിനിന് താഴെയുള്ള വാഴത്തോട്ടം വെട്ടിയ സംഭവത്തില്‍ ഇടപെട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അപകടം ഒഴിവാക്കാനാണ് വാഴകള്‍ വെട്ടിയതെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പ്രത്യേക കേസായി പരിഗണിച്ച് കൊണ്ട് കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെ.എസ്.ഇ.ബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

220 കെവി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴ നട്ടിരുന്നു എന്നും അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായത്. ഈ മാസം തീയതി 12.56 മൂലമറ്റം നിലയത്തില്‍ നിന്നുള്ള ലൈന്‍ തകരാറിലാവുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തു എന്ന് വ്യക്തമായെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോള്‍ സമീപ വാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും മനസിലാക്കി, വൈകുന്നേരം ഇടുക്കി കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാലും മനുഷ്യ ജീവന് അപകടം ഉണ്ടാക്കാന്‍ സാധ്യത ഉള്ളതിനാലും ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തരമായി വെട്ടിമാറ്റാന്‍ ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ ഈ ലൈന്‍ തകരാര്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ 406 കുലച്ച വാഴകളാണ് കെ.എസ്.ഇ.ബി വെട്ടി നിരത്തിയത്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസ് കൃഷി ചെയ്തിരുന്ന വാഴകളാണ് വെട്ടിയത്. വാരപ്പെട്ടിയില്‍ 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന ഏത്തവാഴകളാണ് വെട്ടിനിരത്തിയത്. മുന്നറിയിപ്പുകള്‍ ഒന്നും ഇല്ലാതെയാണ് ജീവനക്കാര്‍ വെട്ടിനിരത്തിയതെന്ന് തോമസ് പറഞ്ഞു. ഓണം പ്രമാണിച്ച് കൃഷി ചെയ്ത ഒന്‍പത് മാസത്തോളം പ്രായമായ വാഴകളായിരുന്നു വെട്ടി നിരത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ വാഴകള്‍ വെട്ടിയത്. ദിവസങ്ങള്‍ക്കകം മൂപ്പെത്തി വെട്ടാനായി കാത്തിരുന്ന കുലകളാണ് നശിച്ചതെന്നും മകന്‍ അനീഷ് പറഞ്ഞു. രണ്ടര ഏക്കറിലായി 1600 ഏത്തവാഴകളാണ് കൃഷി ചെയ്തത്. ഇതില്‍ അര ഏക്കറോളം സ്ഥലത്തെ വാഴകള്‍ വെട്ടി നശിപ്പിച്ചു. സംഭവ ദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ എത്തി വാഴ വെട്ടിയതെന്ന് പറയുന്നു. അതേസമയം ഈ പ്രദേശത്ത് ടവര്‍ ലൈന്‍ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.

TAGGED:KSEB
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കളക്ടർ അനൗപചാരികമായി ക്ഷണിച്ചിരുന്നു;അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്ന് പി പി ദിവ്യ

October 24, 2024
News

മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടകംപളളി സുരേന്ദ്രൻ; ആക്കുളം പ​ദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപണം

June 24, 2024
News

കുടുംബ വഴക്ക്; മകന്റെ കുടുംബത്തെ തീകൊളുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

September 14, 2023
News

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സമരസമിതി

November 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?