EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്രൂരമായി മർദ്ദിച്ചു’; പീഡന പരാതിയില്‍ ഉറച്ച് യുവതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്രൂരമായി മർദ്ദിച്ചു’; പീഡന പരാതിയില്‍ ഉറച്ച് യുവതി
News

‘എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്രൂരമായി മർദ്ദിച്ചു’; പീഡന പരാതിയില്‍ ഉറച്ച് യുവതി

News Desk
Last updated: October 11, 2022 5:00 AM
News Desk
Published: October 11, 2022
Share

കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ​ഗുരുതര ആരോപണവുമായി യുവതി വീണ്ടും രം​ഗത്ത്. എംഎൽഎ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതി പിൻവലിക്കാൻ മർദ്ദിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. ആക്രമിച്ച വിവരങ്ങൾ യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയായി നല്‍കി. സെപ്റ്റംബർ 14നാണ് കേസിന് ആസ്പദമായ സംഭവം. കോവളത്ത് സൂയിസൈഡ് പോയിന്‍റിന് സമീപം കാറിൽ വെച്ച് എൽദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്നാണ് അധ്യാപികയായ സ്ത്രീയുടെ പരാതി.

നിരവധി തവണ മർദ്ദിച്ചപ്പോൾ സഹികെട്ടാണ് താന്‍ പൊലീസിന് പരാതി നല്‍കിയത്. ഇതിന് ശേഷവും ശാരീരികമായും മാനസികമായും തനിക്ക് പീഡനം നേരിട്ടു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എ നേരിട്ട് എത്തിയിരുന്നു. പരാതി പിന്‍വലിക്കാന്‍ ആദ്യം 30 ലക്ഷം രൂപ വാഗ്ദാനം നല്‍കി. വഴങ്ങാതായതോടെ ക്രൂരമായി എല്‍ദോസ് മര്‍ദ്ദിച്ചൂവെന്നും യുവതി വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് മുന്‍പാകെ മൊഴി നല്‍കി.

യുവതി പരാതിയിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ എംഎൽഎക്ക് എതിരെ കേസ് എടുക്കും. യുവതിയെ കാണാൻ ഇല്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പോലീസിനെ സമീപിച്ചിരുന്നു. ഇതിന് ശേഷം പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പരാതിക്കാരിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ നെയ്യാറ്റിൻകരയിൽ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പ്രതികരണം.

TAGGED:brutally beatenEldos Kunnappilly MLAharassment complaint
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ആകാശം തൊട്ട പതിനഞ്ച് വർഷങ്ങൾ; പിറന്നാൾ വാഴ്വിൽ ബുർജ് ഖലീഫ

January 4, 2025
News

ദുബായിൽ വിഹാഹ വാ​ഗ്ദാനം നൽകി യുവതിയുടെ പണം തട്ടി

August 23, 2022
News

ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യ, ബീഹാറില്‍ 24 മണിക്കൂറിൽ 60 മരണമെന്ന് റിപ്പോർട്ട്

May 31, 2024
DiasporaNews

എസ്.ബി – അസംപ്‌ഷൻ സംയുക്ത അലുംനെ’ യു എ ഇ ചാപ്റ്റർ പ്രവർത്തനം തുടങ്ങി

December 10, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?