എലത്തൂര്‍ തീവെപ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഹോട്ടലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാഫിക്കാണ് മരിച്ചത്. 45 വയസായിരുന്നു.
കഴിഞ്ഞ ദിവസമാണ് മറ്റുനാല് പേര്‍ക്കൊപ്പം ഇദ്ദേഹം കൊച്ചിയിലെത്തിയത്. മകന്‍ മുഹമ്മദ് മോനിഫിനെയും മറ്റു നാല് പേരെയും എലത്തൂര്‍ തീവെപ്പ് കേസില്‍ മൊഴിയെടുക്കുന്നതിനായി എന്‍.ഐ.എ വിളിച്ച് വരുത്തിയിരുന്നു.
മോനിഫിനൊപ്പമാണ് ഷാഫിക്ക് കൊച്ചിയിലെത്തിയത്. മോനിഫ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇന്ന് രാവിലെ കുളിമുറിയില്‍ കയറി അധിക സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് മകന്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.