EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിർധന വീടുകളിലും കല്ല്യാണമേളമൊരുങ്ങട്ടെ; ‘ട്രൂത്ത് മാംഗല്യം’ പ്രഖ്യാപിച്ച് എഡിറ്റോറിയൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > നിർധന വീടുകളിലും കല്ല്യാണമേളമൊരുങ്ങട്ടെ; ‘ട്രൂത്ത് മാംഗല്യം’ പ്രഖ്യാപിച്ച് എഡിറ്റോറിയൽ
Diaspora

നിർധന വീടുകളിലും കല്ല്യാണമേളമൊരുങ്ങട്ടെ; ‘ട്രൂത്ത് മാംഗല്യം’ പ്രഖ്യാപിച്ച് എഡിറ്റോറിയൽ

Web Desk
Last updated: April 16, 2024 10:20 PM
Web Desk
Published: April 16, 2024
Share

നിർധന കുടുംബങ്ങൾക്കായി എഡിറ്റോറിയൽ സംഘടിപ്പിച്ച മാം​ഗല്യം സമൂഹവിവാഹചടങ്ങിൻ്റെ രണ്ടാം എഡിഷൻ ‘ട്രൂത്ത് മാം​ഗല്യം’ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെൺമക്കളുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയാണ് എഡിറ്റോറിയൽ – ട്രൂത്ത് മാം​ഗല്യം വിവാഹ പദ്ധതി നടപ്പാക്കുന്നത്. പ്രവാസി വ്യവസായി സമദിൻ്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് ​ഗ്രൂപ്പാണ് മാം​ഗല്യം 2024-ൻ്റെ സ്പോൺസേഴ്സ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുപത് നിർധന പ്രവാസികുടുംബങ്ങളിലെ കുട്ടികൾക്ക് ട്രൂത്ത് മാം​ഗല്യത്തിലൂടെ പുതുജീവിതം സ്വന്തമാക്കാം. അനാഥരായവർ, അംഗപരിമിതർ എന്നിവർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് എഡിറ്റോറിയലിൻറെ വാട്ട്സ് ആപ്പ് നമ്പറായ +971508026936 ലേക്കോ, maangalyam@editoreal.ae എന്ന മെയിൽ ഐഡിയിലേക്കോ സന്ദേശമയക്കാം.

കേരളത്തിലേയും പ്രവാസ ലോകത്തേയും പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന പ്രത്യേക ജൂറിയാവും അപേക്ഷകൾ പരി​ഗണിച്ച് അനുയോജ്യരായവരെ ട്രൂത്ത് മാം​ഗല്യത്തിലേക്ക് തെരഞ്ഞെടുക്കുക.

മാം​ഗല്യം പദ്ധതിയിലെ അപേക്ഷിക്കാനുള്ള നിബന്ധനകൾ

  • വാർഷിക കുടുംബ വരുമാനം അപേക്ഷയോടൊപ്പം വ്യക്തമാക്കണം
  • വരനും വധുവും പ്രായപൂർത്തിയായെന്ന് തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം നൽകണം
  • വധുവിന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കണം
  • വരനെ കണ്ടെത്തേണ്ടത് അപേക്ഷകരുടെ ഉത്തരവാദിത്തമാണ്
  • വരനെ കണ്ടെത്തിയ ശേഷം വരന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം സമർപ്പിക്കണം
TAGGED:MaanglyamTruth Maanglyam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

Diaspora

അരനൂറ്റാണ്ട് മുൻപ് പിരിഞ്ഞ കൂട്ടുകാർ യുഎഇയിലെ ഡേ കെയർ സെൻ്ററിൽ വീണ്ടും ഒന്നിച്ചു

May 25, 2024
DiasporaEditoreal PlusNews

മാം​ഗല്യം സീസൺ 2: ‘വീൽചെയറിൽ ഇരിക്കണ പെണ്ണിന് കല്യാണം വേണോയെന്ന് പലരും ചോദിച്ചു,അവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം’: അസ്മത്ത്

November 8, 2024
DiasporaNews

ജിസിസി വിസയുള്ളവർക്ക് ഒമാൻ പ്രവേശനം എളുപ്പം

October 26, 2022
Diaspora

അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ സൗജന്യ ബസ് യാത്രയും പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും

March 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?