പ്രവർത്തനം തുടങ്ങി ചുരുങ്ങിയ കാലയളവിൽ പ്രവാസികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ എഡിറ്റോറിയൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ആറ് മാസം മുൻപ് ദുബായ് കേന്ദ്രമാക്കി ആരംഭിച്ച എഡിറ്റോറിയലിൻ്റെ രണ്ടാമത്തെ ബ്യൂറോയാണ് കൊച്ചി കടവന്ത്രയിലെ സഹോദരൻ അയ്യപ്പൻ റോഡിൽ ഞായറാഴ്ച പ്രവർത്തം തുടങ്ങിയത്. കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം തരുൺ ടവറിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
എഡിറ്റോറിയൽ കൊച്ചി ബ്യൂറോയുടെ ഉദ്ഘാടനം സിഇഒ വിഘ്നേശ് വിജയകുമാർ നിർവഹിച്ചു. എഡിറ്റർ അരുൺ രാഘവൻ, സിഒഒ സുജിത്ത് സുന്ദരശേൻ, അസോ. എഡിറ്റർ പ്രണവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പലവിധ ദുരിതങ്ങളിൽപ്പെട്ട് കുരുക്കിലായ എട്ട് പ്രവാസികളാണ് എഡിറ്റോറിൽ വാർത്തകളുടെ ബലത്തിൽ കഴിഞ്ഞ മാസങ്ങളിൽ നാട്ടിലെത്തിയത്. പ്രേക്ഷകരും പ്രവാസി സുഹൃത്തുകളും നൽകിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവുമാണ് ഈ ദൗത്യത്തിൽ ഞങ്ങൾക്ക് ബലമായത്.
കേരളത്തിലേക്ക് എഡിറ്റോറിയൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന ഈ മുഹൂർത്തത്തിലും ഇനിയങ്ങോട്ടും പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് ആവശ്യമാണ്.
ആശംസകൾ, സത്യസന്ധമായ വാർത്തകൾ കൊടുക്കുക.പല ചാനലുകളിലും നമ്മൾ കാണുന്ന reporting രീതി പിന്തുടരാതെ കൃത്യമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുക..