അതിവേഗ ട്രെയിനില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
നിലവിലെ ഡി.പി.ആര്‍ മാറ്റണം എന്നാണ് ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണമെന്നും അതിന് ശേഷം മതി ഹൈ സ്പീഡ് ട്രെയിന്‍ എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പദ്ധതി പ്രായോഗികം അല്ലെന്നും ശ്രീധരന്‍ പറഞ്ഞു.
തുരങ്ക പാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍ പ്രായോഗികം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂര്‍ എട്ട് മിനിട്ടുകൊണ്ട് കണ്ണൂര്‍ എത്താം എന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ തയ്യാറെങ്കില്‍ രാഷ്ട്രീയം നോക്കാതെ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നും ശ്രീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.വി തോമസ് പൊന്നാനിയില്‍ എത്തി ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. ഹൈസ്പീഡ്, കെ റെയില്‍ എന്നിവ കേരളത്തിന് വേണമെന്നും അത് കേരളത്തിന്റെ സ്വപ്നപദ്ധതിയാണെന്നും ശ്രീധരന്‍ പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കിയിരുന്നു.
രൂപമാറ്റങ്ങള്‍ സംബന്ധിച്ച ഡീറ്റെയില്‍ഡ് നോട്ട് ഇ.ശ്രീധരന്‍ നല്‍കും. അത് മുഖ്യമന്ത്രി പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.