കോട്ടയം: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഒരു പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നതെന്തിനാണെന്ന് എൽഡിഎഫ് കണവീനർ ഇ പി ജയരാജൻ. കൺസൾട്ടൻസി സ്ഥാപനം നടത്തുന്നതിൽ തെറ്റില്ല. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നു. സേവനത്തിനുള്ള പ്രതിഫലം എല്ലാ നികുതിയും അടച്ച ശേഷം ബാങ്ക് വഴിയാണ് കൈമാറിയിരിക്കുന്നത്.ഇതിന് പിന്നിൽ ഇടതുപക്ഷത്തെ തകർക്കുക എന്ന ഉദ്ദേശമാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി വീണയ്ക്ക് കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 1.72 കോടി രൂപയാണ് മൂന്ന് വർഷത്തിനിടെ ലഭിച്ചത്.2017
 20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനും കൂടി ലഭിച്ചത്. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു ആദായനികുതി വകുപ്പിന്‍റെ വാദം


 
 



 
  
  
  
 