2022ലെ ദാദാ സാഹിബ് ഫാല്‍ക്കെ ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയിൽ നിന്നും ദുല്‍ഖല്‍ സല്‍മാനും ഋഷഭ് ഷെട്ടിയുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ചുപ്പി’ലെ നെഗറ്റീവ് റോളിലുള്ള നായക വേഷത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചത്.
അതേസമയം മലയാളത്തിലെ അഭിനേതാക്കളില്‍ ആദ്യമായി ദാദാ സാഹിബ് പുരസ്‌കാരം ലഭിക്കുന്ന ഏക നടനാണ് ദുല്‍ഖര്‍ സൽമാൻ. സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ‘ചുപ്’. ഡാനി എന്ന കഥാപാത്രത്തെയാണ് ഇതിൽ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്.
2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്‌കാരം. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയാണ് ‘കാന്താര’. ഒരു നാടോടിക്കഥയിൽ തുടങ്ങി കൃത്യവും വ്യക്തവുമായ അടിസ്ഥാനവർഗ രാഷ്ട്രീയമാണ് ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കാന്താര’ മുന്നോട്ടുവെക്കുന്നത്. മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന കഥയാണ് ‘കാന്താര’.