ഈ വർഷത്തെ ദുലീപ് ട്രോഫി കിരീടം വെസ്റ്റ് സോണിന്. 234 റൺസിന് സൗത്ത് സോണിനെ എറിഞ്ഞുവീഴ്ത്തിയാണ് വെസ്റ്റ് സോൺ കിരീടം നേടിയത്. രണ്ടാം ഇന്നിംഗ്സിൽ 528 റൺസുമായി സൗത്ത് സോൺ മുന്നിട്ടു നിന്നിരുന്നുവെങ്കിലും വെസ്റ്റ് സോൺ താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനു മുൻപിൽ പരാജയപ്പെടുകയായിരുന്നു. വെസ്റ്റ് സോൺ പ്ലയർ യശസ്വി ജയ്സ്വാൾ ആണ് കളിയിലെ താരം. രണ്ടാം ഇന്നിംഗ്സിൽ താരം 265 റൺസാണ് നേടിയത്. മികച്ച പ്രകടനങ്ങൾ കാഴ്ച്ചവച്ച ഉനദ്കട്ടാണ് പരമ്പരയിലെ താരം.
ജയ്സ്വാളിൻ്റെയും സർഫറാസ് ഖാൻ്റെയും തകർപ്പൻ ഇന്നിംഗ്സിൻ്റെ മികവിൽ 127 റൺസിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 585 എന്ന മികച്ച സ്കോറിലാണ് വെസ്റ്റ് സോൺ വിജയം നേടിയത്. ശ്രേയസ് അയ്യർ (71), ഹേത് പട്ടേൽ (51) എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു. മലയാളി ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരമായിരുന്നു ഇത്. എന്നാൽ സൗത്ത് സോണിന്റെ ക്യാപ്റ്റൻ ഹനുമ വിഹാരി (1), ബാബ ഇന്ദ്രജിത്ത് (4), മായങ്ക് അഗർവാൾ (14) മനീഷ് പാണ്ഡെ (14) തുടങ്ങിയ പ്രമുഖ താരങ്ങളൊക്കെ നിരാശപ്പെടുത്തി.