EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിലെ ​ഗ്രാമങ്ങളും മരുഭൂമിയും വിനോദസഞ്ചാര കേന്ദ്രങ്ങളാവുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായിലെ ​ഗ്രാമങ്ങളും മരുഭൂമിയും വിനോദസഞ്ചാര കേന്ദ്രങ്ങളാവുന്നു
News

ദുബായിലെ ​ഗ്രാമങ്ങളും മരുഭൂമിയും വിനോദസഞ്ചാര കേന്ദ്രങ്ങളാവുന്നു

News Desk
Last updated: November 28, 2022 10:14 AM
News Desk
Published: November 28, 2022
Share

ദുബായിലെ ​ഗ്രാമങ്ങളും മരുഭൂമിയും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള വിപുലമായ പദ്ധതിയുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായിലെ ഗ്രാമപ്രദേശങ്ങളിലും മരുഭൂമിയിലും വ്യത്യസ്തവും പുതുമയാർന്നതുമായ ടൂറിസം അനുഭവം നൽകുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്ററിൽ കുറിച്ചു

പ്രകൃതിദത്ത റിസർവുകൾ, മരുഭൂമിയിലെ കായിക വിനോദങ്ങൾക്കുള്ള സ്റ്റേഷനുകൾ, ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങൾക്കായുളള വികസന സംരംഭങ്ങൾ തുടങ്ങി വിവിധ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. പ്രദേശം സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ് പദ്ധതിയുടേയും പദ്ധതി നടത്തിപ്പിന്‍റേയും രൂപരേഖയും പുറത്തുവിട്ടു. 2,216 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പദ്ധതിയിൽ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും, പുരാവസ്തു സംരക്ഷണ സ്ഥലങ്ങളും ഉണ്ടാകും. കർഷകരെയും പ്രാദേശിക ഉൽപ്പന്നങ്ങളെയും പിന്തുണയ്ക്കുന്നതിനും അവസരങ്ങൾ ഒരുങ്ങും.

മരുഭൂമിയുടെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി 100 കിലോമീറ്റർ നീളത്തിൽ പ്രത്യേക പാത നിർമിക്കും. അൽഖുദ്ര സൈക്ലിങ് പാതയുടെയും ലവ് ലേക്കിന്റെയും സമീപപ്രദേശങ്ങളായ ലുസൈലി, ലെഹ്‌ബാബ്, അൽ മർറം, അൽ ഫഖ, അൽ അവീർ തുടങ്ങിയ പ്രദേശങ്ങളിലാണ് പാതയും സംരക്ഷിത മരുഭൂമിമേഖലയും നിർമിക്കുക. മരുഭൂമിയിലെ കായികവിനോദങ്ങൾ പരിശീലിക്കാനായി പ്രത്യേക സൗകര്യങ്ങളും വികസനപദ്ധതിയിൽ ഉൾപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ അൽ ഖുദ്രയിലും സൈഹ് അൽ സലാമിലും നിലവിലുള്ള 90 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുമായി ബന്ധിപ്പിക്കും.

TAGGED:Dubai's villagestourist attractions
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

മാർക്കോയുടെ വിജയം ഇരട്ടിമധുരം, സിനിമയിൽ നിർണായക റോളിലെത്തിയത് സ്വന്തം മക്കൾ; സന്തോഷം പങ്കുവെച്ച് നിർമാതാവ്

December 27, 2024
News

നാവിക സേനയ്ക്ക് നന്ദി, ഭാരത് മാതാ കീ ജയ്, ഇന്ത്യന്‍ നാവിക സേന രക്ഷിച്ച ചരക്ക് കപ്പലില്‍ നിന്ന് മോചിതരായവര്‍

January 6, 2024
News

പുതുപ്പള്ളിയുടെ നായകനായി ചാണ്ടി ഉമ്മന്‍; പാലഭിഷേകം നടത്തി അണികള്‍

September 8, 2023
News

ഓള്‍ കേരള പ്രവാസി അസോസിയേഷന്റെ 35-ാമത് രക്തദന ക്യാമ്പ്

December 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?