EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് റൺ നാളെ: റോഡുകൾ ഭാഗികമായി അടച്ചിടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായ് റൺ നാളെ: റോഡുകൾ ഭാഗികമായി അടച്ചിടും
Diaspora

ദുബായ് റൺ നാളെ: റോഡുകൾ ഭാഗികമായി അടച്ചിടും

News Desk
Last updated: November 19, 2022 9:35 AM
News Desk
Published: November 19, 2022
Share

ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായുള്ള ദുബായ് റണ്‍ നാളെ നടക്കും. ശൈഖ് സായിദ് റോഡിലും മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ് റോഡിലുമായാണ് റണ്ണിംഗ് ട്രാക്കുകൾ സജ്ജമാക്കിയിട്ടുള്ളത്. പുലര്‍ച്ചെ 6.30നാണ് റൈഡ് നടക്കുക. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ദുബായ് റണ്ണില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.

ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതിനാൽ റണ്ണിംഗ് ട്രാക്കിന്‍റെ ഭാഗമായായുളള പ്രധാന പാതകൾ അടച്ചിടും. പുലര്‍ച്ചെ 4 മണി മുതല്‍ 10 മണിവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.

ഏത് പ്രായക്കാർക്കും ദുബായ് റണ്ണില്‍ പങ്കെടുക്കാം. അഞ്ച് കിലോമീറ്ററും പത്ത് കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് പാതകളാണുള്ളത്. കുടുംബങ്ങൾ, കാൽനടത്തക്കാർ തുടങ്ങിയവർക്കായാണ് അഞ്ച് കിലോമീറ്ററിന്‍റെ ചെറിയ ട്രാക്കും കായികശേഷിയുളളവര്‍ക്കും ഓട്ടക്കാര്‍ക്കുമായി പത്ത് കിലോമീറ്റര്‍ പാതയുമാണ് ഒരുക്കിയിട്ടുള്ളത്

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ തങ്ങളുടെ ഔദ്യോഗിക നമ്പർ അടങ്ങിയ സ്റ്റിക്കർ ഇബ്ൻ ബത്തൂത്ത മാൾ, ദുബായ് ഹിൽസ് മാൾ, ദൈറ സിറ്റി സെന്റർ എന്നിവിടങ്ങളിൽ നിന്ന് കൈപ്പറ്റണം. നവംബർ 17 മുതൽ 19 വരെ (ഇന്ന്) ഈ മാളുകൾ പ്രവർത്തിക്കുന്ന സമയങ്ങളിൽ ഔദ്യോഗിക നമ്പർ ലഭ്യമായിരിക്കും.

ദുബായ് റണ്ണിന് എത്തുന്നവർ സമയക്രമം പാലിക്കണം. പ്രവേശന ഗേറ്റുകളില്‍ എത്തിച്ചേരേണ്ട സമയം രജിസ്ട്രേഷന്‍ പാസ്സിൽ വ്യക്തമാണ്. മുന്‍ വര്‍ഷത്തേക്കാൾ ജനപങ്കാളിത്തം ഇത്തവണ ദുബായ് ഫിറ്റ്നസ് ചലഞ്ചില്‍ ഉണ്ടായിരുന്നു. ഒരുമാസം നീണ്ടു നില്‍ക്കുന്ന ഫിറ്റ്നസ് ചലഞ്ച് പകുതി ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.

ദുബായിലെ ചില റോഡുകള്‍ നാളെ ഭാഗികമായി അടച്ചിടുമെന്ന് ആര്‍ടിഎ

ശൈഖ് സായിദ് റോഡ് നാളെ അടച്ചിടുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. നവംബര്‍ 20 ഞായറാഴ്ചയാണ് റോഡ് അടക്കുക.

അടയ്ക്കുന്ന റോഡുകൾ
ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിന്‍ റാഷിദ് ബോലെവാഡ് റോഡ് – രാവിലെ നാലു മണി മുതല്‍ രാവിലെ 10 മണി വരെ.
ഫിനാന്‍ഷ്യല്‍ സെൻ്റര്‍ റോഡ്- രാവിലെ നാലു മണി മുതല്‍ രാവിലെ 10 മണി വരെ

വാഹനയാത്രികര്‍ ഈ റോഡുകള്‍ക്ക് പകരമുള്ള റൂട്ടുകളില്‍ യാത്ര ചെയ്യണമെന്ന് അധികൃതര്‍ നിർദേശിച്ചു. അല്‍ വാസ്ല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസായേല്‍ സ്ട്രീറ്റ്, സെക്കന്‍ഡ് സബീല്‍ സ്ട്രീറ്റ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ ഹാദിഖ സ്ട്രീറ്റ് എന്നിവയാണ് പകരമുള്ള റൂട്ടുകള്‍.

TAGGED:Dubai fitness challengeDubai run
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

BusinessDiaspora

സംരംഭകരുടെ വഴികാട്ടി: മിസ്റ്റർ ഫ്രീസോൺ മാൻ ജമാദ് ഉസ്മാൻ

September 12, 2025
DiasporaNews

ബാംഗ്ലൂർ മലയാളികളുടെ “ചിൽഓണം 2025”

September 20, 2025
Diaspora

ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌

October 24, 2025
Diaspora

ആഗോള ഗ്രാമത്തിലെത്തുന്ന കാഴ്ചക്കാർക്ക് ദുബായിലെ വിവിധ വിസ സേവനങ്ങളും പരിചയപ്പെടാം

January 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?