EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മരണാനന്തര നടപടികൾക്ക് ഏകീകൃത സംവിധാനവുമായി ദുബായ്: ‘ജബ്ർ’ പ്രവാസികൾക്ക് തുണയാവും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മരണാനന്തര നടപടികൾക്ക് ഏകീകൃത സംവിധാനവുമായി ദുബായ്: ‘ജബ്ർ’ പ്രവാസികൾക്ക് തുണയാവും
DiasporaNews

മരണാനന്തര നടപടികൾക്ക് ഏകീകൃത സംവിധാനവുമായി ദുബായ്: ‘ജബ്ർ’ പ്രവാസികൾക്ക് തുണയാവും

Web Desk
Last updated: December 9, 2025 4:31 PM
Web Desk
Published: December 9, 2025
Share

ദുബായ്: വ്യക്തികളുടെ മരണാനന്തര നടപടികളും തുട‍ർ പ്രവ‍ർത്തനങ്ങളും ഏകോപിപ്പിക്കാനായി ഏകീകൃത പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി. മരണം സൃഷ്ടിക്കുന്ന ആഘാതത്തിനിടെ മരണപ്പെട്ട വ്യക്തിയുടെ ഉറ്റവ‍ർക്ക് സങ്കീർണമായ നടപടികൾക്ക് പിറകേ പോകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജബ്‍ർ പ്ലാറ്റ്ഫോം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ജബ്ർ സംവിധാനത്തിന് കീഴിൽ, കുടുംബങ്ങൾക്ക് ഇനി വ്യക്തികളുടെ മരണത്തിന് ശേഷമുള്ള പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ വ്യത്യസ്ത സർക്കാർ വകുപ്പുകൾ സന്ദർശിക്കേണ്ടതില്ല. പകരം, രേഖകൾ നൽകൽ, ശവസംസ്കാരം അല്ലെങ്കിൽ സ്വദേശത്തേക്ക് കൊണ്ടുപോകൽ ക്രമീകരിക്കൽ, എല്ലാ പ്രസക്തമായ അധികാരികളുമായും ഏകോപിപ്പിക്കൽ തുടങ്ങിയ എല്ലാം ഒരു സമർപ്പിത സർക്കാർ സേവന ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യും. സ്വദേശികൾക്കും ദുബായിലെ പ്രവാസികൾക്കും ജബ്‍ർ ആപ്പ് ഒരു പോലെ ​ഗുണകരമാവുമെന്നാണ് കരുതപ്പെടുന്നത്.

മരണാനന്തരം ബന്ധുക്കളോ ഉറ്റവരോ രേഖകളും മറ്റുമായി പല സ‍ർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട സാഹചര്യം ഇതോടെ ഇല്ലാതാവും. ഒരു സ‍ർക്കാർ ഉദ്യോ​ഗസ്ഥൻ നേരിട്ട് എല്ലാ നടപടി ക്രമങ്ങളും ഏകോപിപ്പിക്കും. സ‍ർക്ക‍ാ‍ർ – സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുമ്പോൾ തന്നെ ജബ്രർ ആപ്പിൽ ഇക്കാര്യം എൻട്രി ചെയ്യപ്പെടും. ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും ഈ വിവരം കൈമാറും. നടപടികളുടെ പുരോ​ഗതിയും മറ്റു വിവരങ്ങളും ബന്ധുക്കൾക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കും.

പുതിയ സംവിധാനത്തിന് കീഴിൽ മരണ സർട്ടിഫിക്കറ്റ് എല്ലാ പ്രസക്തമായ സ്ഥാപനങ്ങൾക്കും സ്വയമേവ വിതരണം ചെയ്യപ്പെടും. ഇതോടെ മരണസർട്ടിഫിക്കറ്റുമായി പിന്നീട് പല ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരില്ല. എമിറാത്തി കുടുംബങ്ങളിലാണ് മരണം സംഭവിച്ചതെങ്കിൽ മരണാനന്തര ചടങ്ങുകളിലും ഉറ്റവ‍ർക്ക് കൗൺസിലിം​ഗ് നൽകുവാനും പുതിയ സംവിധാനത്തിൽ നടപടികളുണ്ടാവും.

TAGGED:dubaiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

NewsSports

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

November 2, 2022
News

യുഎഇയിലെ അധിക ജോലി സമയം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

September 21, 2022
News

‘ടയറിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം’; ഓണം മുന്നില്‍കണ്ട് ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന

August 27, 2023
News

യു എ ഇ യിൽ താപനില ഉയരും 

February 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?