EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് ഗ്ലോബൽ വില്ലേജ് 27ാം സീസൺ ഇന്നുമുതൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായ് ഗ്ലോബൽ വില്ലേജ് 27ാം സീസൺ ഇന്നുമുതൽ
News

ദുബായ് ഗ്ലോബൽ വില്ലേജ് 27ാം സീസൺ ഇന്നുമുതൽ

Web desk
Last updated: October 25, 2022 4:52 AM
Web desk
Published: October 25, 2022
Share

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണ് ഇന്ന് തുടക്കം. ആഗോളഗ്രാമത്തിന്റെ 27 മത് സീസണാണ് വാതിൽ തുറന്നിരിക്കുന്നത്. ഒരുപാട് പുതിയ ആകർഷണങ്ങളുമായാണ് ആഗോള ഗ്രാമം ഇത്തവണ ലോകമെമ്പാടുമുള്ള സന്ദർശകരെ വരവേൽക്കുക. മറ്റന്നാൾ വൈകുന്നേരം നാല് മുതൽ പൊതുജനങ്ങൾക്ക് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കും.

ഇരുപത്തിയേഴാം സീസണിൽ 27 പവലിയനുകളിൽ 3,500 ഷോപ്പിങ് കേന്ദ്രങ്ങളുമായാണ് ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ വരവേൽക്കുന്നത്. ദിവസവും 200 ലേറെ കലാപരിപാടികൾ അരങ്ങേറും. ഖത്തർ, ഒമാൻ എന്നിവയുടെ പുതിയ പവലിയനുകൾ ഇക്കുറി ആഗോളഗ്രാമത്തിലുണ്ടാകും. ഗ്ലോബൽ വില്ലേജിന് മുകളിലേക്ക് പറന്നുയർന്ന് കാഴ്ചകൾ കാണാവുന്ന ഹീലിയം ബലൂൺ റൈഡ്, ന്യൂയോർക്ക്, ക്യൂബ, ജപ്പാൻ, തായ്ലന്റ്, മെക്സിക്കോ, ലെബനോൻ എന്നിവിടങ്ങളിലെ ടാക്സികളിൽ വണ്ടർ റൈഡ് എന്നിവ ഇത്തവണത്തെ പ്രത്യേകതകളാണ്.

മലയാളികളടക്കം നിരവധി പേർ നേതൃത്വം നൽകുന്ന ലോകരുചികളുടെ കലവറ, വിനോദകേന്ദ്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകൾ ഒരുങ്ങിക്കഴിഞ്ഞു. തത്സമയം ചിത്രങ്ങൾ വരക്കുന്ന പത്തോളം കലാകാരന്മാരും ബലൂണും പാവകളും അടക്കം കുട്ടികളെ ആകർഷിക്കുന്ന കൗതുക വസ്തുക്കളുടെ വിൽപനയ്ക്ക് പിന്നിലും ഇത്തവണ മലയാളികളുണ്ട്. 14 അടി നീളമുള്ള കൊലയാളി മുതല, ഒരു ദശലക്ഷത്തിലേറെ തീപ്പെട്ടികൾ അടങ്ങിയ തീപ്പെട്ടി മാതൃക, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘മണി ലെഗ്സ്’ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ, ‘ടോർച്ചർ ചേംബർ’ ഗാലറിയിൽ പുരാതന ജയിൽ ശിക്ഷയുടെ അവിശ്വസനീയമായ പ്രദർശനങ്ങൾ, സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ഹീറോസ് ഗാലറി’ എന്നിവയുമുണ്ട് ഈ വർഷം,

പ്രേതഭവനമായ ഹാലോവീൻ ആണ് ഏറ്റവും ആകർഷകം. പ്രേതബാധയുള്ള സെമിത്തേരി, ഹോസ്പിറ്റൽ സൈക് വാർഡ്, അലറുന്ന മരം തുടങ്ങി 9 വ്യത്യസ്ത അനുഭവങ്ങൾ ഇവിടെ കാത്തിരിപ്പുണ്ട്. 660 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹൗസ് ഓഫ് ഫിയർ കൺസെപ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് അവതരിപ്പിക്കുന്നത്.

മറ്റൊരു ആകർഷണം ഡിഗേഴ്‌സ് ലാബ് ആണ്. കുട്ടികൾക്കും യുവതീയുവാക്കൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന വിദ്യാഭ്യാസ പരിപാടി. കാർണവലിൻ്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്രോളിക് ഡിഗ്ഗർ അനുഭവം, ഡിഗറുകളും ഡമ്പറുകളും മറ്റു നിർമ്മാണ യന്ത്രങ്ങളും പ്രവർത്തിപ്പിച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ചെറിയ ബിൽഡർമാരെ ക്ഷണിക്കുന്നു.

170ലേറെ റൈഡുകളും ഗെയിമുകളുമായി വരുന്ന കാർണിവൽ ഫാമിലി ഫൺ ഫെയർ ആണ്. ഈ സീസണിൽ ഏറ്റവും ജനപ്രിയമായ ഏഴ് റൈഡുകളിൽ ഫാസ്റ്റ് ട്രാക്ക് ക്യൂ ലൈനുകളുമുണ്ട്. അതിഥികൾക്ക് ഒരു വിഐപിയെപ്പോലെ തോന്നുകയും ക്യൂവിൻ്റെ മുൻവശത്തെത്തുകയും ചെയ്യാം.

ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഗ്ലോബൽ വില്ലേജിന് നിരവധി പുരസ്‌കാരങ്ങളും ലഭിക്കാറുണ്ട്. ഈ വർഷമാദ്യം ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൽ നിന്ന് പഞ്ചനക്ഷത്ര റേറ്റിങ്ങും സ്വോർഡ് ഓഫ് ഓണറും വീണ്ടും ലഭിച്ചതായി ഓർബ് എന്റർടൈൻമെൻ്റ് ഡയറക്ടർ പറയുന്നു.

സീസൺ 27-ൽ ഭൂമിയിൽ നിന്ന് 200 അടിയിലേറെ ഉയരുന്ന തരത്തിലുള്ള ഹീലിയം ബലൂൺ റൈഡ് ഇടം പിടിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജിലും ദുബായ് സ്കൈലൈനിലും ഉടനീളം 360 ഡിഗ്രി കാഴ്ചകൾ പ്രദാനം ചെയ്യുന്നതാണിത്.

ഗ്ലോബൽ വില്ലേജിൽ ഒക്ടോബർ 25ന് ആഗോളഗ്രാമത്തിലേയ്ക്കുള്ള സന്ദർശകർക്കായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇലക്ട്രിക് അബ്ര സേവനങ്ങളും തുടങ്ങുന്നുണ്ട്. പുനരുൽപാദന ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അബ്രയിൽ കയറാൻ യാത്രക്കാർക്ക് അവസരം നൽകി ഗ്ലോബൽ വില്ലേജിലെ വിനോദസഞ്ചാരികളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. എല്ലാ വർഷവും ഗ്ലോബൽ വില്ലേജ് സീസണിൽ ആർടിഎ ഇലക്ട്രിക് അബ്ര സർവീസ് നടത്താറുണ്ട്. പ്രത്യേകിച്ചും ജലഗതാഗത സംവിധാനം സന്ദർശകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ദുബായിലെ വിനോദസഞ്ചാരികള്‍ക്ക് യാത്രകളിൽ മനോഹരമായ കാഴ്ചകളും നഗരത്തിലെ ഐക്കണിക് ലാൻഡ്‌മാർക്കുകളും ആസ്വദിക്കാം എന്നതിനാൽ മറൈൻ യാത്രാ മാർഗങ്ങൾ അവരെ ആകർഷിക്കുന്നു. ആർടിഎയുടെ ജലഗതാഗത മാർഗങ്ങൾ ആഗോള നിലവാരമുള്ള ബോട്ട് നിർമാതാക്കളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മികച്ച സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഇവയിലുണ്ട്.

ഗ്ലോബൽ വില്ലേജ് 27–ാം സീസണിലെ സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കുമായി നാലു ബസ് റൂട്ടുകൾ ഇന്ന് (25 ചൊവ്വ) മുതൽ സേവനം പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.

അൽ റഷ്ദിയ ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ, റൂട്ട് 102
യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് 40 മിനിറ്റ് ഇടവിട്ട്, റൂട്ട് 103
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ, റൂട്ട് 104
മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും, റൂട്ട് 106 എന്നിവയാണിത്.

10 ദിർഹം നിരക്കിൽ ഡീലക്സുകളും സാധാരണ ബസുകളും ഉണ്ടായിരിക്കും. ആഡംബരവും ഉയർന്ന സുരക്ഷയുമാണ് ഈ ബസുകളുടെ സവിശേഷത.

 

Global Village Opens its Doors Tomorrow#GlobalVillage #GVWOW #MoreWonderfulWorld@GlobalVillageAE pic.twitter.com/iDIPR87ZSz

— UAE Forsan (@UAE_Forsan) October 24, 2022

 

TAGGED:Dubai Global Village
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് പരീക്ഷിക്കാനൊരുങ്ങി ന്യൂറലിങ്ക്

December 4, 2022
News

യുഎഇ ഭരണാധികാരികളുടെ മുഖചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കി 

March 23, 2023
News

യുഎസ് തെരഞ്ഞെടുപ്പ്; 230 ഇലക്ട്രൽ വോട്ടുകളുമായി ഡോണൾഡ് ട്രംപ് മുന്നിൽ;കമലയ്ക്ക് 187 ഇലക്ട്രൽ വോട്ടുകൾ

November 6, 2024
News

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

May 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?