EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുരക്ഷിത നഗരം, കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ദുബായ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സുരക്ഷിത നഗരം, കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ദുബായ്
DiasporaNews

സുരക്ഷിത നഗരം, കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ദുബായ്

News Desk
Last updated: May 5, 2023 10:01 AM
News Desk
Published: May 5, 2023
Share

ലോകത്ത് സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ തങ്ങളുടെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുയാണ് ദുബായ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രജിസ്റ്റർ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2023ന്‍റെ ആദ്യ പാദത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 25 ശതമാനം കുറവ് രേഖപ്പെടുത്തി.

 

നേരിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 7.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.മാത്രമല്ല രാജ്യത്ത് രേഖകളില്ലാതെ താമസിക്കുന്നവരുടെ എണ്ണവും 14 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ വാർഷിക യോഗത്തിൽ ലെഫ്റ്റ്നന്‍റ് ജനറലും ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫുമായ അബ്ദുള്ള ഖലീഫ അൽ മർറിയാണ് വിശദാംശങ്ങൾ വ്യക്തമാക്കിയത്.

നംപ്യോ സേഫ്റ്റി ഇൻഡക്സ് 2023ലെ റിപ്പോർട്ട് പ്രകാരം ലോകത്തെ സുരക്ഷിത നഗരങ്ങളിൽ ഏഴാം സ്ഥാനമാണ് ദുബായ്ക്ക്. അബുദാബി,ദോഹ,ഷാർജ എന്നീ നഗരങ്ങളും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിതമായ ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് ദുബായ്ക്ക്. എൻഷ്വർ മൈ ട്രിപ് നടത്തിയ റേറ്റിംഗിൽ ലോകത്ത് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരമായി ദുബായ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2017 ൽ ദുബായ് പൊലീസ് നടപ്പാക്കിലാക്കിയ പ്രഡിക്ഡ് ആൻഡ് പ്രിവന്‍റ് ക്രൈം പദ്ധതിയാണ് കുറ്റകൃത്യങ്ങൾ തടയാൻ ഏറെ ഫലപ്രദമായതെന്നാണ് വിലയിരുത്തൽ. കുറ്റകൃത്യങ്ങൾ നേരത്തെ പ്രവചിച്ച് അവ നടക്കുന്നതിന് മുൻപ് തന്നെ പ്രതിരോധിക്കുന്ന സംവിധാനമാണിത്.നഗരത്തിലുടനീളം വിന്യസിച്ചിരിക്കുന്ന ക്യാമറക്കണ്ണുകളും സ്പീഡ് മൊബിലിറ്റി സംവിധാനങ്ങളും കുറ്റവാളികളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ പൊലീസിനെ സഹായിക്കുന്നുണ്ട്.

TAGGED:crimedubaisafest cityUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അമ്മ ട്രഷറർ സ്ഥാനത്ത് നിന്നും ഉണ്ണി മുകുന്ദൻ രാജി വെച്ചു;സിനിമയിൽ തിരക്കെന്ന് വിശദീകരണം

January 14, 2025
News

പെർമിറ്റില്ലാതെ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്താൽ ഒരു ലക്ഷം ദിർഹം വരെ പിഴ

March 18, 2023
EntertainmentNews

കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ എത്തുന്നു!!ലോകമെമ്പാടും ഡിസംബർ 5 മുതൽ ‘പുഷ്പ 2: ദ റൂൾ’

November 21, 2024
EntertainmentNews

ഷാര്‍ജ പുസ്തക മേളക്ക് നിറം പകർന്ന് ഷാരൂഖ് ഖാന്‍

November 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?