കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് സംവിധായകൻ സിദ്ദീഖ് ഗുരുതരാവസ്ഥയിൽ. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സിദ്ധീഖ് നിലവിൽ എഗ്മോ സപ്പോർട്ടിലാണ് എന്നാണ് വിവരം.
കരൾ രോഗവും പിന്നീട് ന്യൂമോണിയ ബാധയും കാരണം സിദ്ധീഖിൻ്റെ ആരോഗ്യനില ഇടക്കാലത്ത് വളരെ മോശമായിരുന്നു. അതിൽ നിന്നും സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുന്നത്. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂപ്പർഹിറ്റ് സംവിധായകൻ്റെ ആരോഗ്യനില അതീവ ഗുരുതരമാണ് എന്നാണ് സൂചന.
ആരോഗ്യനില പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേരും.