EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍, സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍, സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു
Uncategorized

ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍, സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

Web News
Last updated: October 30, 2023 1:06 PM
Web News
Published: October 30, 2023
Share

തന്റെ സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന് സ്വയം കണ്ടെത്തിയതായും അതിനാല്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും അല്‍ഫോന്‍സ് പുത്രന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ചു. എന്നാല്‍ കുറച്ച് സമയത്തിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

‘ഞാന്‍ എന്റെ സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന് സ്വയം മനസിലാക്കി. ആര്‍ക്കും ഭാരമാവാന്‍ എനിക്ക് ആഗ്രഹമില്ല. പാട്ടുകളും വീഡിയോകളും ഷോര്‍ട്ട് ഫിലിമുകളും കൂടിപ്പോയാല്‍ ഒടിടിക്ക് വേണ്ടിയുള്ള കണ്ടന്റുകളും നിര്‍മിക്കും. എനിക്ക് സിനിമ നിര്‍ത്തണമെന്ന് ആഗ്രഹമില്ല. പക്ഷെ മറ്റുവഴികളില്ല. എനിക്ക് ചെയ്യാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ ഒന്നും ഞാന്‍ നടത്തുന്നില്ല. ആരോഗ്യം മോശമാവുകയോ നമുക്ക് പ്രവചിക്കാന്‍ കഴിയാത്ത രീതിയില്‍ ആവുകയോ ചെയ്യുമ്പോള്‍ ഇന്റര്‍വെല്‍ പഞ്ചുകളില്‍ വരുന്നത് പോലെയുള്ള ട്വിറ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും,’ എന്നാണ് അല്‍ഫോന്‍സ് കുറിച്ചത്.

Noted Malayalam dir #AlphonsePuthren has announced over social media that he will stop doing films for big screen “cinema theatres “! However will continue doing music videos & content for #OTT👇 pic.twitter.com/rzDhyABtcD

— Sreedhar Pillai (@sri50) October 30, 2023

അല്‍ഫോന്‍സിന്റെ പോസ്റ്റിന് നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. സ്വയം തീരുമാനമെടുക്കാതെ ഡോട്കറുടെ സഹായത്തോടെ കൃത്യമായ രോഗനിര്‍ണയം നടത്തൂ എന്നടക്കം ആളുകള്‍ കമന്റുകളായി പോസ്റ്റിനടിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ അദ്ദേഹം പോസ്റ്റ് സാമൂഹ്യ മാധ്യമത്തില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.

നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും പ്രേമം തിയേറ്ററില്‍ വമ്പന്‍ ഹിറ്റ് സമ്മാനിക്കുകയും ചെയ്ത ചിത്രമാണ്. പൃഥ്വിരാജും നയന്‍താരയും ഒന്നിച്ച ഗോള്‍ഡ് ആണ് അല്‍ഫോന്‍സ് അവസാനം ചെയ്ത ചിത്രം.

 

TAGGED:alphonse puthrendirector
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsUncategorized

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിനായി വൈത്തിരിയിലും കൽപ്പറ്റയിലും സ്ഥലം കണ്ടെത്തി

October 10, 2024
Uncategorized

കൊള്ളയടിക്കാൻ ഇനി ‘ബെർലിൻ’;ടീസറിന് മികച്ച പ്രതികരണം

June 20, 2023
Uncategorized

കേന്ദ്രസ‍ർക്കാർ അനുമതി നൽകിയില്ല: പിണറായിയുടെ യുഎഇ സന്ദർശനം റദ്ദാക്കി

April 29, 2023
Uncategorized

അന്നപൂർണയുടെ നെറുകയിൽ അറബി പെൺകൊടി, ചരിത്ര നേട്ടവുമായി ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി

April 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?