EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്
News

ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്

Web Desk
Last updated: December 17, 2025 2:57 PM
Web Desk
Published: December 17, 2025
Share

കോഴിക്കോട്: കോഴിക്കോട്ടെ കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മാസം ഒൻപതിനാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കോഴിക്കോട് റൂറൽ പരിധിയിലെ കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി.ഏതാണ്ട് 121 കോടിയുടെ തട്ടിപ്പാണ് നടന്നത് എന്നാണ് അന്വേഷണസംഘത്തിൻ്റെ അനുമാനം.

ടെലിഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തൽ. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ലയിൽ കൊടുവള്ളി കേന്ദ്രീകരിച്ച് വൻതോതിൽ ഹവാല പണമിടപാട് നടക്കുന്നുണ്ടെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. താമരശ്ശേരി, കാക്കൂർ, കോടഞ്ചേരി മേഖലകളിൽ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

ജൂൺമാസം മുതൽ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തിൽ ഉൾപ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ പ്രതിചേർത്ത എട്ടോളം പേർ വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തൽ. കംബോഡിയ, ചൈന എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈൻ സാന്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉൾപ്പെടെയുള്ളവർ ക്രിപ്റ്റോ രൂപത്തിലാക്കി പണമെത്തിക്കുന്നത്. സംഘത്തിലെ ഉന്നതർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണം സംഘം പറഞ്ഞു.

TAGGED:Bigg Boss BlessleyBlesslee
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കള്ള് നല്ലൊരു പോഷക ആഹാരവസ്തു, രാവിലെ എടുത്ത ഉടനെ കഴിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല: ഇപി ജയരാജന്‍

July 27, 2023
News

വടക്കൻ കേരളത്തിൽ കനത്ത മഴ: കോഴിക്കോട് പലയിടത്തും വെള്ളം കേറി

July 24, 2023
News

ഡൗൺടൗൺ ദുബായിലെ കെട്ടിടത്തിൽ തീപിടിത്തം

November 7, 2022
News

മരിച്ചെന്ന് കരുതി നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ചു, രക്ഷകനായി പോലീസ് 

April 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?