വിദഗ്ദ്ധമായി മോഷ്ടിക്കാനും പിടിക്കപ്പെടാതെ രക്ഷപ്പെടാനും അറിയുന്ന നിരവധി കള്ളന്മാരുണ്ട്. അത്തരത്തിൽ വിലപിടിപ്പുള്ള ഒരു മാലമോഷ്ടിച്ച് ഈസിയായി കടന്നുകളഞ്ഞ ഒരു പഠിച്ച കള്ളനെയാണ് സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം കൈയോടെ പിടികൂടിയത്. ജ്വല്ലറിയിലെ ഡിസ്‌പ്ലേയില്‍ നിന്നും ‘കളളൻ’ നെക്ക്ലേക്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ഒരു എലിയാണ് ഈ കള്ളൻ. വിലകൂടിയ ഡയമണ്ട് നെക്ലേസ് 30 സെക്കൻ്റ് കൊണ്ടാണ് ഈ എലി വിദഗ്ധമായി മോഷ്ടിച്ചത്. മാല മോഷണം പോയതോടെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിലൂടെയാണ് കള്ളൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അന്വേഷണ ഉദ്യോഗസ്ഥരേയും ജ്വലറി ഉടമയേയും ഒരു പോലെ ഞെട്ടിച്ച ഈ മോഷണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ജ്വലറിയുടെ മുകള്‍ ഭാഗം വഴിയാണ് എലി കടയിലേക്ക് നടന്നത്. ശേഷം ഡിസ്‌പ്ലേയില്‍ വച്ചിരിക്കുന്ന മാല അഴിച്ചെടുത്ത് വളരെ വേഗം തന്നെ വന്ന ദിശയിലേക്ക് തിരികെ പോയി. ഐപിഎസ് ഉദ്യോഗസ്ഥനായ രാജേഷ് ഹിംഗാങ്‌റാണ് സമൂഹമാധ്യമങ്ങളിൽ ആദ്യം വിഡിയോ പങ്കുവച്ചത്. എന്നാൽ ഈ മാല കള്ളനെ കമൻ്റുകളിലൂടെ നിരവധി പേർ ഉപദേശിച്ച് നന്നാക്കാന്‍ ശ്രമിക്കുകയാണിപ്പോൾ.
#अब ये चूहा डायमंड का नेकलेस किसके लिए ले गया होगा…. ???????? pic.twitter.com/dkqOAG0erB
— Rajesh Hingankar IPS (@RajeshHinganka2) January 28, 2023