ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലയുന്ന ലുഫ്താന്‍സ എയര്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കമ്പനി. വിമാനം ആകാശച്ചുഴിയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരായിരുന്നു പകര്‍ത്തിയത്. വിമാനത്തിനകത്ത് ചിതറികിടക്കുന്ന ഭക്ഷണവും കടലാസും മറ്റ് അവശിഷ്ടങ്ങളും ദൃശ്യങ്ങളില്‍ കാണാം.
മാര്‍ച്ച് ഒന്നിനായിരുന്നു ലുഫ്താന്‍സ് എയര്‍ബസ് എ3330-300 ആകാശച്ചുഴിയില്‍പ്പെട്ടത്. ഓസ്ട്രിനില്‍ നിന്നും ഫ്രാന്‍ക്‌ഫേര്‍ട്ടിലേക്ക് പോവുകയായിരുന്ന വിമാനം അടിയന്തിരമായി വാഷിങ്ടണ്‍ ഡിസിയിലെ ഡള്ളസ് വിമാനത്താവളത്തിലിറക്കുകയായിരുന്നു. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കമ്പനി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
വലിയ അപകടം ഉണ്ടാവേണ്ടിയിടത്ത് നിന്നും കഷ്ടിച്ചാണ് അന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. യാത്രക്കാര്‍ വളരെയധികം ഭയപ്പെട്ടിരുന്നു. ഇതിനോടകം ഇതിന്റെ നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിനകത്ത് സാധനങ്ങളും ഭക്ഷണവും പറന്നുയര്‍ന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തിലുണ്ടായ ചില യാത്രക്കാര്‍ക്ക് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.