അബുദാബി: യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ദീപക് മിത്തലിനെ നിയമിച്ചു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒഎസ്ഡിയാണ് ദീപക് മിത്തൽ. വൈകാതെ ദീപക് മിത്തൽ യുഎഇയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്നു. ഡോ. ദീപക് മിത്തല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ഇറാന്‍ എന്നി രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്നു.