EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജിസിസി രാജ്യങ്ങളിലുളളവർക്ക് യുഎഇലേക്ക് ദിവസേന വീസ സൗകര്യമേർപ്പെടുത്തി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജിസിസി രാജ്യങ്ങളിലുളളവർക്ക് യുഎഇലേക്ക് ദിവസേന വീസ സൗകര്യമേർപ്പെടുത്തി 
News

ജിസിസി രാജ്യങ്ങളിലുളളവർക്ക് യുഎഇലേക്ക് ദിവസേന വീസ സൗകര്യമേർപ്പെടുത്തി 

News Desk
Last updated: March 5, 2023 9:10 AM
News Desk
Published: March 5, 2023
Share

ജിസിസി രാജ്യങ്ങളിൽനിന്ന് യുഎഇയിലേക്ക് എത്തുന്നതിനുള്ള വീസ നടപടികൾ ലളിതമാക്കി. ജിസിസി രാജ്യങ്ങളിൽ താമസ വീസയുള്ളവർക്ക് യുഎഇയിൽ ഓരോ ദിവസവും വന്ന് പോകാവുന്ന തരത്തിലാണ് പുതിയ മാറ്റം.

മൂന്ന് മാസം കാലാവധിയുള്ള വീസയാണ് അനുവദിക്കുക. എന്നാൽ ഓരോ തവണയും 48 മണിക്കൂറിൽ കൂടുതൽ രാജ്യത്ത് താമസിക്കാനുള്ള അനുവാദമില്ല. കൂടാതെ ഈ വീസ ഉപയോഗിച്ച് ജോലി ചെയ്യാനോ ശമ്പളം വാങ്ങിക്കാനോ പാടില്ലെന്ന നിബന്ധനയുമുണ്ട്. വീസ നേടുന്നവർക്ക് കടൽമാർഗമോ കരയിലൂടെയോ വ്യോമപാതയിലൂടെയോ യുഎഇയിലേക്കു പ്രവേശിക്കാവുന്നതാണ്.

എന്നാൽ വീസയുടെ കാലാവധി നീട്ടാനാകില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ വീസ ലഭിക്കുക. കുടുംബാംഗങ്ങളോടൊപ്പം എത്തുന്നവർക്കും വീസ അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം വിവിധ രാജ്യങ്ങളിലേക്ക് ചരക്കെത്തിക്കുന്ന ട്രക്ക് ഡ്രൈവർമാർക്കും ഈ വീസ പ്രയോജനപ്പെടുത്താനാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതാത് രാജ്യത്തെ റസിഡൻസ് വീസ, തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പോളിസി, പാസ്പോർട്ട് കോപ്പി, ഫോട്ടോ എന്നിവയാണ് വീസ നേടുന്നതിന് ആവശ്യമായ രേഖകൾ. 550 ദിർഹം ഫീസായി ഈടാക്കും. ഐ സി പി വെബ്സൈറ്റിലോ യുഎഇ എംബസി വഴിയോ അതിർത്തി ചെക്ക്പോസ്റ്റിലോ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് താമസ തിരിച്ചറിയൽ വിഭാഗം അറിയിച്ചു. കൂടാതെ അപേക്ഷയോടൊപ്പം അതാതു രാജ്യത്തിന്റെ അംഗീകൃത കേന്ദ്രം നൽകിയ അനുമതിയും സമർപ്പിക്കണം.

TAGGED:GCCUAEvisa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

NewsUncategorized

ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു

May 31, 2023
News

ക്ഷേമപെൻഷൻ ചൊവ്വാഴ്ച മുതൽ: വിഷുവിന് മുൻപായി കൊടുത്തു തീർക്കും

April 7, 2024
News

കെഎസ്ആർടിസിയിലെ വിദ്യാർത്ഥി കൺസെഷന് ഓൺലൈനായി അപേക്ഷിക്കാം

June 3, 2023
News

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു

December 16, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?