EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിനിമയെ വിമർശിച്ചോളൂ, കത്തിക്കരുതെന്ന് റോഷൻ ആൻഡ്രൂസ്; വീഡിയോ കാണാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സിനിമയെ വിമർശിച്ചോളൂ, കത്തിക്കരുതെന്ന് റോഷൻ ആൻഡ്രൂസ്; വീഡിയോ കാണാം
EntertainmentNews

സിനിമയെ വിമർശിച്ചോളൂ, കത്തിക്കരുതെന്ന് റോഷൻ ആൻഡ്രൂസ്; വീഡിയോ കാണാം

News Desk
Last updated: November 5, 2022 3:34 PM
News Desk
Published: November 1, 2022
Share

സിനിമയെ വിമർശിക്കാം പക്ഷേ വലിച്ചുകീറി കത്തിക്കരുതെന്നും വിമര്‍ശിക്കുന്നതിന് മുമ്പ് അതിനുള്ള യോഗ്യതയുണ്ടോ എന്ന് അവർ ചിന്തിക്കണമെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. കൊറിയന്‍ രാജ്യങ്ങളിലൊന്നും അവര്‍ സിനിമയെ വിമര്‍ശിക്കാറില്ലെന്നും റോഷന്‍ ആന്‍ഡ്രൂസ് എഡിറ്റോറിയലിനോട് പറഞ്ഞു

റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകൾ:

ഇപ്പോള്‍ തിയേറ്ററില്‍ സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോള്‍ തന്നെ മൈക്കുമായി വന്ന് എങ്ങനെയുണ്ട് സിനിമ എന്നാണ് ചോദിക്കുന്നത്. അവര്‍ അപ്പോള്‍ തന്നെ ആ സിനിമയെ കീറി മുറിക്കുകയല്ലേ. ഇനി മൈക്ക് പിടിച്ച് ആളുകള്‍ തിയേറ്ററിന് ഉള്ളിലേക്ക് കയറുമെന്നാണ് തോന്നുന്നത്.

ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയേറ്ററില്‍ പോയി അഭിപ്രായം ചോദിക്കുന്നത് ഒഴിവാക്കണം. ജനം പടം കാണട്ടെ. മുടക്കുമുതല്‍ കിട്ടട്ടെ. നിങ്ങള്‍ ഒരു പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് കത്തിച്ച് കളയാറുണ്ടോ? അത് മാറ്റിവെക്കുകയല്ലേ ചെയ്യുക. അതുപോലെ സിനിമയെ കത്തിക്കാതിരിക്കുക.

നിങ്ങള്‍ സിനിമയെ വിമര്‍ശിച്ചോളു. കൊല്ലരുത്. വിമര്‍ശിക്കുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത്, എനിക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ്. ഞാന്‍ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ. പിന്നെ ഞാന്‍ ആരാണ്. അതോ എനിക്ക് അവിടെ എത്തിപ്പെടാന്‍ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷനാണോ ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ ഒന്ന് ചിന്തിക്കണം.

സൗഹൃദങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന സുഹൃത്തുക്കളുടെ നല്ല നിമിഷങ്ങളാണ് റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ നവംബർ നാലിന് പുറത്തിറങ്ങിയ ‘സാറ്റർഡേ നെെറ്റ്’ പറയുന്നത്. സിനിമയുടെ ലക്ഷ്യം തന്നെ നഷ്ടപ്പെട്ട പഴയ സുഹൃത്തിനെ വീണ്ടെടുക്കാനുള്ള അവസരം എന്നനിലയ്ക്കാണ്. അജു വർ​ഗീസിനെയും നിവിൻ പോളിയേയും ഒരു ഫ്രെയിമിൽ കാണുമ്പോൾ വളരെ സന്തോഷം തോന്നിയെന്നും ഇവരുടെ സൗഹൃദം കാണുമ്പോൾ അസൂയ തോന്നിയെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. ചിത്രത്തിൽ നിവിൻ പോളി,സെെജു കുറുപ്പ്,​ അജു വർഗീസ്,​ സിജു വിൽസൻ,​സാനിയ ഇയ്യപ്പൻ,​ ഗ്രേസ് ആന്റണി,​ മാളവിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

TAGGED:Roshan Andrews
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment
  • Kpsunil says:
    November 6, 2022 at 10:57 AM

    Good talk
    Congrats Roshan

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഡ്രോണ്‍ കണ്ട് അരിക്കൊമ്പന്‍ വീണ്ടും പരിഭ്രാന്തനായി ഓടി; ഡ്രോണ്‍ പറത്തിയ ആളെ പിടികൂടി തമിഴ്‌നാട് പൊലീസ്

May 27, 2023
News

കോഴിക്കോട്ട് ബിജെപിയുടെ ഇസ്രയേൽ അനുകൂല സമ്മേളനം: ക്രൈസ്തവ സഭാ നേതാക്കൾക്ക് ക്ഷണം 

November 17, 2023
Entertainment

പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചതിന് നടൻ വിനായകൻ അറസ്റ്റിൽ

October 24, 2023
News

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

March 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?