EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുകേഷിൻ്റെ രാജിക്കാര്യത്തിൽ നാളെ സിപിഎം തീരുമാനമെടുക്കും, സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്യും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുകേഷിൻ്റെ രാജിക്കാര്യത്തിൽ നാളെ സിപിഎം തീരുമാനമെടുക്കും, സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്യും
News

മുകേഷിൻ്റെ രാജിക്കാര്യത്തിൽ നാളെ സിപിഎം തീരുമാനമെടുക്കും, സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്യും

Web Desk
Last updated: August 30, 2024 9:09 PM
Web Desk
Published: August 30, 2024
Share

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ മുകേഷ് എംഎൽഎയുടെ രാജി ഇന്ന് ചേ‍ർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. വിഷയം നാളെ ചേരുന്ന സംസ്ഥാന സമിതി ചർച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം സംസ്ഥാന സമിതിയിൽ കേൾക്കും. മുകഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ഇടയില്ലെന്നാണ് സൂചന. വിഷയത്തിൽ മുകേഷിന് പറയാനുള്ളതെന്താണെന്നും പാ‍ർട്ടി കേൾക്കും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് മുകേഷ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു.

അതേസമയം, മുകേഷിന്‍റെ രാജിയെ ചൊല്ലി സിപിഎം – സിപിഐ പാ‍ർട്ടികളുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങളില്‍ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവിയില്‍ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പരസ്യമായി തള്ളി. അതിനിടെ മുകേഷ് എംഎൽഎ സ്ഥാനം രാജി വയക്കണമെന്ന് ആവശ്യപ്പെട്ട ആനിരാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളി.

ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാർ തുടരുന്നല്ലോയെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനടക്കമുള്ളവരുടെ വാദത്തെ തള്ളിയാണ് ബൃദ്ധകാരാട്ട് പാ‍ർട്ടി മുഖപത്രത്തിൽ ലേഖനം എഴുതിയത്. നിങ്ങള്‍ അങ്ങനെ ചെയ്തതു, കൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്ന എന്ന വിധമുള്ള നിലപാടല്ല പൊതുപ്രവ‍ർത്തന രം​ഗത്ത് വേണ്ടതെന്ന് ബൃദ്ധ ഇപിയെ തിരുത്തുന്നു.

അതേസമയം മുകേഷ് വിഷയത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തെ കടത്തിവെട്ടി ആനി രാജ അഭിപ്രായം പറഞ്ഞതിൽ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാടും പറയും മുൻപേ ആനി രാജ രാജി ആവശ്യപ്പെട്ടതിലുള്ള അതൃപ്തി നേതാക്കൾ ദേശീയ നേതൃത്വത്തേയും ആനിരാജയേയും അറിയിച്ചുവെന്നാണ് വിവരം.

 

TAGGED:Actor MukeshAMMAcpimcpmMUKESH MLA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കുവൈത്ത് ദുരന്തം: മരണസംഖ്യ ഉയ‍രുന്നു, 24 മലയാളികൾ മരിച്ചെന്ന് നോർക്ക

June 13, 2024
News

ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി ദമാമിൽ അന്തരിച്ചു

August 16, 2023
News

ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ കൊച്ചിയിൽ പറന്നിറങ്ങി

November 10, 2024
News

കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടുത്താൻ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി

November 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?