യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീമിനെ ഇനി മലയാളി നയിക്കും. ടീം ക്യാപ്റ്റനായി കണ്ണൂർ തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങാപൊയിൽ റിസ്‌വാൻ റൗഫിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച ഒമാനിൽ ആരംഭിക്കുന്ന അഞ്ചുദിവസത്തെ ഏഷ്യാകപ്പ് യോഗ്യതാമത്സരങ്ങളിൽ റിസ്‌വാൻ ആയിരിക്കും യു.എ.ഇ. ടീമിനെ നയിക്കുക. ആദ്യമായാണ് ഒരു മലയാളി യു.എ.ഇ. ദേശീയ ടീമിന്റെ നായകനാകുന്നത്. റിസ്‌വാന് പുറമെ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നീ മലയാളികളും യു.എ.ഇ. ടീമിലുണ്ട്.
2019-ൽ യു.എ.ഇ.യിൽ അരങ്ങേറ്റംകുറിച്ച റിസ്വാൻ 29 ഏകദിനമത്സരങ്ങളിലും ഏഴ് ടി 20 മത്സരങ്ങളിലും ഇതുവരെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജനുവരിയിൽ അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരേ 136 പന്തിൽ 109 റൺസടിച്ച് ശ്രദ്ധ നേടിയിരുന്നു.