യുഎഇയില്‍ ഇതുവരെ ആകെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. രണ്ടര വര്‍ഷം കൊണ്ടാണ് പത്ത് ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് സമാന ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയിലെ കൊവിഡ് വ്യാപന നിരക്ക് വളരെ കുറവാണ്.
യുഎഇയില്‍ ഇന്ന് 889 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 226,920 അധിക കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അത്യാധുനിക ഉപകരണണങ്ങളാണ് ടെസ്റ്റുകള്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത്. കോവിഡ് കേസുകള്‍ നേരത്തേ തന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നല്‍കുന്നതിനുമാണിത്. ഇതുവരെ രോഗബാധിതരായവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണെന്നും അവര്‍ക്കാവശ്യമായ ചികിത്സയും പരിചരണങ്ങളും നല്‍കി വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2,338. ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 816 രോഗബാധിതര്‍ കോവിഡ് മുക്തരായി സുഖം പ്രാപിച്ചു വരുന്നു എന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.