EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സമുദ്ര സംരക്ഷണത്തിന് ചരിത്ര ഉടമ്പടിയുമായി യുഎൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സമുദ്ര സംരക്ഷണത്തിന് ചരിത്ര ഉടമ്പടിയുമായി യുഎൻ
News

സമുദ്ര സംരക്ഷണത്തിന് ചരിത്ര ഉടമ്പടിയുമായി യുഎൻ

Web desk
Last updated: March 6, 2023 9:35 AM
Web desk
Published: March 6, 2023
Share

സ​മു​ദ്ര സംരക്ഷണത്തിനായുള്ള ചരിത്ര ഉടമ്പടിയിൽ ഒപ്പ് വച്ച് ഇരുന്നൂറോളം രാജ്യങ്ങൾ. ന്യൂ​യോ​ർ​ക്കി​ലെ യുഎൻ ആസ്ഥാനത്ത് 38 മണിക്കൂറോളം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊടുവിലാണ് രാജ്യങ്ങൾ തമ്മിൽ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. കഴിഞ്ഞ 10 വർഷമായി ഇത് സംബന്ധിച്ച നയതന്ത്ര ചർച്ചകൾ നടന്ന് വരികയാണ്. 2030 ഓടെ സ​മു​ദ്ര​ത്തി​ന്റെ 30 ശ​ത​മാ​നത്തോളം ഭാഗവും സംരക്ഷിത പ്ര​ദേ​ശ​ങ്ങളാ​ക്കി മാറ്റുമെന്നതാണ് ഉടമ്പടിയിലെ പ്ര​ധാ​ന വ്യവസ്ഥ.

അതേസമയം മ​ത്സ്യ​ബ​ന്ധ​ന അ​വ​കാ​ശ​വും സ​മു​ദ്ര സം​ര​ക്ഷ​ണ​ത്തി​നു​ള്ള സാ​മ്പ​ത്തി​ക വിഹിതവും സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ളാ​ണ് ച​ർ​ച്ച നീ​ളാ​നി​ട​യാ​ക്കി​യ​തെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 40 വ​ർ​ഷം മു​ൻപ് ഒ​പ്പു​വെ​ച്ച സ​മു​ദ്ര സം​ര​ക്ഷ​ണ​ അ​ന്താ​രാ​ഷ്ട്ര കരാറാണ് ഇപ്പോൾ പരിഷ്‍കരിച്ചിരിക്കുന്നതെന്നും യുഎൻ കൂട്ടിച്ചേർത്തു. സ​മു​ദ്ര ജീവികളുടെ പ​ത്തു​ശ​ത​മാ​നവും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, അ​മി​ത മ​ത്സ്യ​ബ​ന്ധ​നം, ക​പ്പ​ൽ ഗ​താ​ഗ​തം, ആ​ഴ​ക്ക​ട​ൽ ഖ​ന​നം എന്നിങ്ങനെയുള്ള കാ​ര​ണ​ങ്ങ​ളാ​ൽ വംശനാശ ഭീ​ഷ​ണി നേ​രി​ടു​ന്ന​തായാണ് ഇന്റർനാഷണൽ യൂ​ണിയ​ൻ ഫോ​ർ കൺസർവേഷൻ ഓ​ഫ് നേ​ച്ച​ർ റി​പ്പോ​ർ​ട്ടിൽ പറയുന്നത്.

എന്നാൽ പു​തി​യ ഉ​ട​മ്പ​ടി പ്ര​കാ​രം സമുദ്രങ്ങളുടെ സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നടക്കുന്ന ആ​ഴ​ക്ക​ട​ൽ ഖ​ന​നം, എ​ത്ര​ത്തോ​ളം മീ​ൻ​പി​ടി​ക്കാം, ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നു​ള്ള പാ​ത എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​കുമെന്നാണ് വിലയിരുത്തൽ. ഉടമ്പടി നടപ്പിലാക്കുന്നതോടെ ആ​ഴ​ക്ക​ട​ലി​ൽ നടക്കുന്ന ഏത് പ്ര​വ​ർ​ത്ത​ന​വും ഇ​നി പരിസ്ഥിതിക നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും മേൽനോട്ടങ്ങൾക്കും വിധേയമായിരിക്കുമെന്ന് ലൈ​സ​ൻ​സി​ങ്ങി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​ബെ​ഡ് അ​തോ​റി​റ്റി അറിയിച്ചു.

TAGGED:Save OceanUN
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ലിസ് ട്രസ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി

September 5, 2022
News

‘നിശബ്ദനായ കൊലയാളി’; സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്

January 31, 2023
Editoreal PlusNews

ഖാർ​ഗെയിലൂടെ മാറുമോ കോൺ​ഗ്രസ്?

October 19, 2022
News

യു എ ഇ യിൽ യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു 

February 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?