യുഎഇയിൽ ഇന്ന് 703പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 261,318 അധിക കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്‌തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അത്യാധുനിക ഉപകരണണങ്ങളാണ് ടെസ്റ്റുകൾ ചെയ്യാൻ ഉപയോഗിക്കുന്നത്. കോവിഡ് കേസുകൾ നേരത്തേ തന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനുമാണിത്. ഇതുവരെ രോഗബാധിതരായവർ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും അവർക്കാവശ്യമായ ചികിത്സയും പരിചരണങ്ങളും നൽകി വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2,341 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 673 രോഗബാധിതർ കോവിഡ് മുക്തരായി സുഖം പ്രാപിച്ചു വരുന്നു എന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.