കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ന്യൂസീലൻഡ് ഓൾറൗണ്ടറായ കോളിന്റെ വിരമിക്കൽ വാർത്ത ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് പുറത്തു വിട്ടത് . നിരന്തരമായുണ്ടാവുന്ന പരുക്കുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നത് മൂലമാണ് വിരമിക്കാൻ തീരുമാനിച്ചതെന്ന് താരം പറഞ്ഞു. ഇതോടെ കോളിനെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് നീക്കിയിട്ടുണ്ട്.
29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും കൂടാതെ 41 ടി-20കളും ന്യൂസീലൻഡിനായി കോളിൻ കളിച്ചിട്ടുണ്ട്. സമകാലിക ക്രിക്കറ്റിൽ ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുകൂടിയാണ് ഇദ്ദേഹം . ഐപിഎല്ലിൽ 25 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ടെസ്റ്റ്, ഏകദിനം , ടി-20, ഐപിഎൽ തുടങ്ങിയ മത്സരങ്ങളിൽ ആകെ കോളിൻ 49, 30, 12, 6 വിക്കറ്റുകൾ നേടിയിട്ടുണ്ട്.