EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
News

മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി

Web Desk
Last updated: December 17, 2025 5:04 PM
Web Desk
Published: December 17, 2025
Share
organ traffiking

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം. പ്രധാനപ്പെട്ട വികസന പദ്ധതികളെല്ലാം അടുത്ത രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ പദ്ധതികൾ തീർക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയുടെ നിർദേശം എന്നാണ് സൂചന.

തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിലെ പ്രധാന പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണം എന്ന നിർദേശമാണ് മുഖ്യമന്ത്രി നൽകുന്നത്.

നിലവിലെ നിയമസഭയുടെ കാലാവധി മെയിലാണ് അവസാനിക്കുന്നത്. മെയ് മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യണം. കേരളത്തോടൊപ്പം തമിഴ്നാട്ടിലും ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇവിടുത്തെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാവും കേരളത്തിൽ തെരഞ്ഞെടുപ്പ്. ബംഗാളിൽ പല ഘട്ടങ്ങളിലായിട്ടാണ് സാധാരണ തെരഞ്ഞെടുപ്പ് നടത്താറ്. അതിനാൽ തന്നെ മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാത്രമേ ഒരു മാസമെങ്കിലും പ്രചാരണം നടത്തി ഏപ്രിൽ പകുതി മുതൽ മേയ് പകുതിക്കുള്ളിൽ വോട്ടെടുപ്പ് നടത്തി മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം നടത്താനാവൂ.

TAGGED:assembly election 2026Kerala assembly electionKerala ElectionKerala election 2026
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

BusinessNews

‘ആകാശ എയർ’ സർവീസ് ആരംഭിച്ചു

August 7, 2022
News

യു എ ഇ യിൽ താപനില കുറയും

January 13, 2023
News

അബുദാബിയിൽ ചുവപ്പ് ലൈറ്റ് മറികടന്നാല്‍ ഇനി പി‍ഴ 51,000 ദിര്‍ഹം

February 15, 2023
News

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

April 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?