അന്തരിച്ച പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ ഷെഫ് നൗഷാദിന്റെ മകൾ നശ്വ നൗഷാദ് ബന്ധുക്കൾക്കെതിരെ പരാതിയുമായി രംഗത്ത്. തന്‍റെ കുടുംബസ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കി വച്ചിരിക്കുകയാണെന്നും തനിക്ക് വിദ്യാഭ്യാസ ചെലവിന് പോലും പണം നൽകുന്നില്ലെന്നുമാണ് ആരോപണം. കോടതിയിൽ നിന്ന് തന്‍റെ രക്ഷകർതൃത്വം ഏറ്റെടുത്തെ ശേഷം സ്വത്തുക്കളും കാറ്ററിംഗ് ബിസിനസും ബന്ധുക്കൾ കയ്യടക്കി വച്ചിരിക്കുകയാണെന്നാണ് ആരോപണം

ബിസിനസ് നടത്തി മാമയായ ഹുസൈൻ അയാളുടെ മക്കൾക്ക് വേണ്ടി ചെലവഴിക്കുന്നു. തന്‍റെ ചെറിയ ആവശ്യങ്ങൾക്ക് പോലും പണം മുടക്കാൻ ഇവർ തയ്യാറാകുന്നില്ലെന്നും നഷ്വ വെളിപ്പെടുത്തുന്നു. ലക്ഷങ്ങൾ മുടക്കി അവരുടെ മക്കളെ പഠിപ്പിക്കുമ്പോൾ യത്താം ആയ തന്നെ ഫ്രീ ആയി പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തോറും കയറി ഇറങ്ങുന്നുവെന്നും പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.

തന്നെ ഇങ്ങനെ വളർത്താനല്ല മാതാപിതാക്കൾ ആഗ്രഹിച്ചതെന്നും തന്‍റെ അനുവാദമില്ലാതെ ബിസിനസ് വളർത്താൻ തന്‍റെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രമോഷൻ നടത്തുന്നുവെന്നും നഷ്വ പറയുന്നു. അച്ഛന്‍റെ പാതയിലേക്ക് മകളും എന്ന രീതിയിൽ നൗഷാദിന്റെ മകളെ വച്ച് കാറ്ററിംഗ് ബിസിനസിന്‍റെ പ്രൊമോഷൻ കഴിഞ്ഞ ദിവസം ബന്ധുക്കൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്വ നൗഷാദ് ബന്ധുക്കൾക്കെതിരെ പരാതചി നൽകിയത്





