ദുബൈ : മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏർപ്പെടുത്തിയ ആറാമത് സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിനു ഈ വര്ഷം മുസ്ലിം മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റും, മുൻ പാർലമെന്ററിയനും, തമിഴ്നാട് സർക്കാരിന്റെ ഏറ്റവും ഉന്നത ബഹുമതിയായ തകൈസാൽ തമിഴർ പുരസ്‌ക്കാര ജേതാവുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിന്.
ഇ ടി മുഹമ്മദ് ബഷീർ എം പി ജൂറി ചെയർമാനും , ജൂറി അംഗങ്ങളായ സൈനുൽ ആബിദീൻ ( സഫാരി ) , ഡോക്ടർ സി പി ബാവ ഹാജി , പി എ സൽമാൻ ഇബ്രാഹിം , പൊയിൽ അബ്ദുല്ല , എം സി വടകര , ടി ടി ഇസ്മായിൽ , സി കെ സുബൈർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത് .
ഒക്ടോബർ 4 നു ദുബൈ ഇറാനിയൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന സി.എച്ച് ഇന്റീനാഷ്നൽ സമ്മിറ്റിൽ വെച്ച് അവാർഡ് സമർപ്പിക്കും.
സി.എച്ച് മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ. നൽകിയ സന്ദേശം പൊതു ജനങ്ങളിലേക്കും , പുതു തലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി . മികച്ച ഭരണാധികാരി ,രാഷ്ട്രീയ നേതാവ് ,എഴുത്തുകാരൻ,പത്ര പ്രവർത്തകൻ,വിദ്യാഭ്യാസ പരിഷ്കർത്താവ്,സാംസ്കാരിക നായകൻ തുടങ്ങിയ മേഖലകളിൽ പ്രശോഭിക്കുമ്പോഴും സാധാരണക്കാരായ തൊഴിലാളികളുയും,പ്രയാസമനുഭവിക്കുന്നവരുടെയും ശബ്ദമാമാൻ സി.എച്ചിന് കഴിഞ്ഞു.മത സൗഹാർദ്ദം വളർത്തുന്നതിനും,പ്രശ്ന ബാധിത പ്രദേശങ്ങളിൽ സമാധാനത്തിൻ്സന്ദേശവാഹകൻ ആവാനും സി.എച്ച് ന് കഴിഞ്ഞു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹ ചര്യത്തിൽ സി എച്ച് നൽകിയ ജീവിത സന്ദേശം ചർച്ച ചെയ്യപ്പെടുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതുണ്ട് .
മുൻ വർഷങ്ങളിൽ യഥാക്രമം എൻ കെ പ്രേമചന്ദ്രൻ എം പി ,സി പി ജോൺ , ഡോക്ടർ ശശി തരൂർ എം പി , ഇ ടി മുഹമ്മദ് ബഷീർ എം പി , കെ സി വേണുഗോപാൽ എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ , മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി , രമേശ് ചെന്നിത്തല , കെ എം ഷാജി തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും , ബിസിനസ്സ് പ്രമുഖരും , മുസ്ലിം ലീഗ് , കെ എം സി സി , മറ്റു പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ ; സി കെ സുബൈർ ( IUML ദേശീയ സെക്രട്ടറി , ജൂറി അംഗം ) , അഡ്വക്കേറ്റ് ഫൈസൽ ബാബു ( IUML ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ), ഡോക്ടർ അൻവർ അമീൻ ( പ്രസിഡന്റ് , ദുബൈ കെ എം സി സി ), പി എ സൽമാൻ ഇബ്രാഹിം ( ജൂറി അംഗം ) കെ പി മുഹമ്മദ് ( പ്രസിഡന്റ്, ദുബൈ കെ എം സി സി കോഴിക്കോട് ജില്ല ), ജലീൽ മഷ്ഹൂർ തങ്ങൾ ( ജനറൽ സെക്രട്ടറി , ദുബൈ കെ എം സി സി കോഴിക്കോട് ജില്ല) ജില്ല കെ എം സി സി ഭാരവാഹികളായ നജീബ് തച്ചംപൊയിൽ,ഇസ്മായിൽ ചെരുപ്പേരി , തെക്കയിൽ മുഹമ്മദ്, ടി എൻ അഷ്‌റഫ് , മൊയ്തു അരൂർ,മജീദ് കൂനഞ്ചേരി , മജീദ് കുയ്യോടി , വി കെ കെ റിയാസ് , ഷംസു മാത്തോട്ടം, സിദ്ധീഖ് വാവാട് , ഷെരീജ് ചീക്കിലോട്, , ഹകീം മാങ്കാവ് , സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ പങ്കെടുത്തു.