EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രഥമ സി.എച്ച് ഫൗണ്ടേഷൻ പുരസ്കാരം എം.എ യൂസഫലിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രഥമ സി.എച്ച് ഫൗണ്ടേഷൻ പുരസ്കാരം എം.എ യൂസഫലിക്ക്
News

പ്രഥമ സി.എച്ച് ഫൗണ്ടേഷൻ പുരസ്കാരം എം.എ യൂസഫലിക്ക്

Web Desk
Last updated: October 24, 2023 10:07 PM
Web Desk
Published: October 24, 2023
Share

ദുബായ്: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും പ്രഥമ സി എച്ച് പുരസ്‌കാര സമർപ്പണവും “റിഫ്ലക്ഷൻസ് ഓൺ സി.എച്ച് – എ കോമെമ്മറേഷൻ” നവംബർ 12 നു ദുബൈ ഷെയ്ഖ് റഷീദ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 6:30 നു നടക്കുമെന്ന് സി എച്ച് ഫൗണ്ടേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം പത്മശ്രീ എം.എ യൂസഫലിക്ക് ചടങ്ങിൽ സമ്മാനിക്കും. ജീവകാരുണ്യ, തൊഴിൽ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പ്രഥമ പുരസ്‌കാരം എം.എ യൂസഫലിക്ക് നൽകുന്നതെന്ന് ജൂറി അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സ്വദേശത്തും വിദേശത്തുമായി യൂസഫലി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നതിനോടൊപ്പം പാവപ്പെട്ടവരെ അദ്ദേഹം ചേർത്തുപിടിക്കുന്നു.അറബ് നാടുകളിലടക്കം മലയാളികളുടെ രക്ഷിതാവായി അദ്ദേഹം പ്രവർത്തിക്കുന്നു. കേരള പൊതുസമൂഹത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹനാണ് എം.എ യൂസഫലിയെന്നും മുനവ്വർ തങ്ങൾ പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലടക്കം പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തിക്കുന്നതെന്ന് ഫൗണ്ടേഷൻ കോ ചെയർമാൻ ഡോക്ടർ മുഹമ്മദ് മുഫ്ലിഹ്‌ പറഞ്ഞു. ഏകാംഗ ജൂറിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. എല്ലാ വർഷവും സിഎച്ച് പുരസ്‌കാരം നൽകും വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിൽ വ്യത്യസ്ഥമായ വിവിധ പദ്ധതികൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് കോ – ചെയർമാൻ ഡോ.മുഹമ്മദ് മുഫ്‌ലിഹ് പറഞ്ഞു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുരസ്‌കാര ചടങ്ങിൽ പ്രഖ്യാപിക്കും. കേരളത്തിലേയും വിദേശത്തേയും സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ,ബിസിനസ്സ് രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

സിഎച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ്റെ പ്രഥമ പരിപാടിയാണിത്. പത്ര സമ്മേളനത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അൻവർ നഹ ( ജനറൽ സെക്രട്ടറി , യു എ ഇ – കെ എം സി സി , ഡോ.മുഹമ്മദ് മുഫ്ലിഹ്, ജലീൽ മഷ്ഹൂർ തങ്ങൾ, സമീർ മഹമൂദ്, നാസിം പാണക്കാട് , ഫിറോസ് അബദുല്ല, അബ്ദുള്ള നൂറുദ്ധിൽ, സൽമാൻ ഫാരിസ്

TAGGED:CH FoundationCH Mohammed koyaMA Yusfali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

1500 ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് പറക്കാം

November 5, 2022
News

‘മോദി മൗനം വെടിയണം, ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്ലിമിസ് ബാവ

July 8, 2023
News

യുഎഇയിൽ മദ്യവില്‍പ്പനയ്ക്ക് പുതിയ നിയമം

October 15, 2022
News

മതപുരോഹിതർക്ക് ഗോൾഡൻ റെസിഡൻസി വിസ നൽകാൻ ദുബൈ കിരീടവകാശിയുടെ നിർദേശം

April 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?