EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘മതവികാരം വ്രണപ്പെടുത്തി’, ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘മതവികാരം വ്രണപ്പെടുത്തി’, ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി
News

‘മതവികാരം വ്രണപ്പെടുത്തി’, ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി

Web News
Last updated: December 28, 2023 11:02 AM
Web News
Published: December 28, 2023
Share

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി. നടനും കുടുംബവും ക്രിസ്തുമസ് ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ വീഡിയോ ആണ് പരാതിക്ക് ആധാരമായത്.

ക്രിസ്തുമസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച് തീകത്തിക്കുന്നതിനിടെ രണ്‍ബീര്‍ ജയ് മാതാ ദി എന്ന് പറഞ്ഞത് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അജയ് തിവാരി, എന്നയാളാണ് ആശിഷ് റായ്, പങ്കജ് മിശ്ര എന്നീ അഭിഭാഷകര്‍ മുഖേന ഘട് കോപ്പര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയത്.

ഹിന്ദുമതം പരമ്പരാഗതമായി അഗ്നി ദേവനെ ആരാധിക്കുന്നവരാണെന്നും എന്നാല്‍ രണ്‍ബീര്‍ കപൂര്‍ മറ്റൊരു മതത്തിന്റെ ആഘോഷത്തിനിടെ ബോധപൂര്‍വ്വം ലഹരി പദാര്‍ത്ഥം ഉപയോഗിക്കുകയും ജയ് മാതാ ദി എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

രണ്‍ബീര്‍ കപൂര്‍, നടിയും അദ്ദേഹത്തിന്റെ ഭാര്യയുമായ ആലിയ ഭട്ട്, നടന്‍ കുനാല്‍ കപൂര്‍ എന്നിവരെ വീഡിയോയില്‍ കാണാം. കുനാല്‍ കപൂറാണ് കേക്കില്‍ മദ്യം ഒഴിക്കുന്നത്. ശേഷം രണ്‍ബീര്‍ കപൂര്‍ ലൈറ്റര്‍ ഉപയോഗിച്ച് കേക്കിന് മുകളില്‍ കത്തിക്കുകയും ‘ജയ് മാതാദി’ എന്ന് പറയുകയും ചെയ്യുന്നു. ഇത് കേട്ട് എല്ലാവരും വീഡിയോയില്‍ ചിരിക്കുന്നതും കാണാം.

TAGGED:Christmas celebrationranbhir kapoor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ചെറിയ പെരുന്നാൾ ദിവസം ദുബൈ വിമാനത്താവളത്തിലെത്തിയത് 200,000 യാത്രക്കാ‍ർ

April 24, 2023
News

സൗദിയിലെ കോവിഡ് നിയമലംഘന പിഴയിൽ കുരുങ്ങി പ്രവാസികൾ

December 24, 2022
News

ആംബുലൻസിന് നൽകാൻ പണമില്ല, കുഞ്ഞിന്‍റെ മൃതദേഹം ബാഗിലാക്കി അച്ഛൻ സഞ്ചരിച്ചത് 200 കിലോമീറ്റർ

May 15, 2023
News

‘എന്റെ കുഞ്ഞ് ഇപ്പോള്‍ കേരളത്തിന്റെയും’, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്

July 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?