EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപണം: എംഫോർ ടെകിനെതിരെ പൊലീസിൽ പരാതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപണം: എംഫോർ ടെകിനെതിരെ പൊലീസിൽ പരാതി
News

ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപണം: എംഫോർ ടെകിനെതിരെ പൊലീസിൽ പരാതി

Web Desk
Last updated: August 17, 2023 12:24 PM
Web Desk
Published: August 17, 2023
Share

തിരുവനന്തപുരം: മലയാളം യൂട്യൂബ് വ്ലോഗ്ഗേഴ്സിൽ പ്രശസ്തരായ എംഫോർ ടെക് ടീമിനെതിരെ പൊലീസിൽ പരാതി. സ്വാതന്ത്ര്യദിനത്തിൽ എം ഫോർ ടെക് പബ്ലിഷ് ചെയ്ത വീഡിയോയിൽ ദേശീയപതാകയേയും രാജ്യത്തേയും അപമാനിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ എം.ജിതിൻ എന്ന യുവാവാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

സ്വാതന്ത്ര്യദിന സ്പെഷ്യലായി സ്വാതന്ത്ര്യക്കോഴി ചുട്ടത് എന്ന പേരിൽ എംഫോർ ടെക് ഒരു വീഡിയോ പബ്ലിഷ് ചെയ്തിരുന്നു. ഇന്ത്യൻ ത്രിവണർ പതാകയുടെ കളർ കോംബിനേഷനിൽ ചിക്കൻ ഗ്രിൽ ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. ഏതാണ് 48 കോഴികളെ കുങ്കുമം, വെള്ള, പച്ച നിറത്തിൽ ഗ്രിൽ ചെയ്തെടുത്ത ഈ വിഡിയോ യൂട്യൂബിൽ വൈറലായതിന് പിന്നാലെയാണ് ഇവർക്കെതിരെ പൊലീസിൽ പരാതി കിട്ടിയത്.

ദേശീയപതാകയുടെ നിറത്തിൽ കോഴികൾ ചുട്ടെടുത്തത് വഴി വ്ളോഗ്ഗേഴ്സ് ദേശീയപതാകയെ അപമാനിച്ചെന്നും ചുട്ടെടുത്ത കോഴിയെ തിന്നു കൊണ്ട് സ്വാതന്ത്ര്യദിനാശംസകൾ പറയുന്നത് വഴി സമൂഹത്തിന് തെറ്റായ സന്ദേശം നൽകിയെന്നും പരാതിയിൽ പറയുന്നു. കശ്മീരി ചില്ലി, മലായി ടിക്ക, കാന്താരി എന്നിവ ഉപയോഗിച്ചാണ് കോഴികളെ വ്യത്യസ്ത നിറത്തിൽ ചുട്ടെടുത്തത് എന്നാണ് എംഫോർടെക് വീഡിയോയിൽ പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലുകളിൽ ഒന്നാണ് ഇത്.

TAGGED:Independence DayIndian flagjeo m4techm4tech
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നഷ്ടപരിഹാരം വേണമെന്ന് തൃപ്പൂണിത്തുറയില്‍ വീട് തകര്‍ന്നവര്‍; ഉത്തരവാദിത്തം അമ്പലക്കമ്മിറ്റിക്കെന്ന് കൗണ്‍സിലര്‍മാര്‍

February 13, 2024
News

അഫ്ഗാനിസ്ഥാനില്‍ പട്ടിണി മാറ്റാനായി അമ്മ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു 

November 13, 2022
News

ശമ്പളവും ബോണസും വർധിപ്പിച്ചു;തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

September 8, 2024
News

ഗ്യാസ് വിതരണം: ജർമ്മനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു

September 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?