പാലക്കാട്: പാലക്കാട് ധോണിയിൽ കാർ വിജനമായ പ്രദേശത്ത് കത്തി നശിച്ചു ഒരാൾ മരണപ്പെട്ടു. കാറിനകത്ത് ഉണ്ടായിരുന്ന ആളാണ് തീപിടിച്ച് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് റോഡരികിൽ ഒരു കാർ നിന്നു കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടത്.
ആളുകൾ ഓടിയെത്തിയപ്പോഴേക്കും വാഹനം പൂർണമായും തീപിടിച്ച അവസ്ഥയിലായിരുന്നു നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തിയാണ് തീ അണച്ചത്. പാലക്കാട്മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവമുണ്ടായത്. കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്.
വേലിക്കാട് സ്വദേശിയുടെതാണ് കാർ എന്നു കണ്ടെത്തിയിട്ടുണ്ട്. ഉടമ തന്നെയാണ് കാറിലുണ്ടായിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫോറൻസിക് വിദഗ്ദർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. ആരാണ് കാറിനുള്ളില്‍ മരിച്ചത് എന്ന് വ്യക്തമല്ല. എന്നാല്‍ കാറുടമ പെട്രോൾ പമ്പിലെത്തി പെട്രോൾ വാങ്ങിയിരുന്നു എന്നാണ് വിവരം.




