ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പുറംവേദനയെ തുടർന്ന് വിശ്രമത്തിലിരിക്കുന്ന ഫാസ്റ്റ് ബോളർ ജംസ്പ്രിത് ബുറ ടീമിലുണ്ടാകില്ലെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 മത്സരത്തിന് തിരുവനന്തപുരത്ത് എത്തിയ താരം പുറംവേദനയെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.
ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനം. ബുംറയ്ക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായ ടീമിന് ബുംറകൂടി പുറത്തിരിക്കുന്നത് കനത്ത ആഘാതമാകും.


 
 



 
  
  
  
 