EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മോണ്‍സന്‍ കേസില്‍ ഇരകള്‍ കബളിക്കപ്പെട്ടോ എന്ന് അന്വേഷിക്കണം: സിദ്ദിഖ് പുറായില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മോണ്‍സന്‍ കേസില്‍ ഇരകള്‍ കബളിക്കപ്പെട്ടോ എന്ന് അന്വേഷിക്കണം: സിദ്ദിഖ് പുറായില്‍
News

മോണ്‍സന്‍ കേസില്‍ ഇരകള്‍ കബളിക്കപ്പെട്ടോ എന്ന് അന്വേഷിക്കണം: സിദ്ദിഖ് പുറായില്‍

Web News
Last updated: June 19, 2023 5:52 AM
Web News
Published: June 19, 2023
Share

ഖത്തര്‍: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ തനിക്ക് നേരിട്ട് യാതൊരു പങ്കുമില്ലെന്ന് ഖത്തറിലെ വ്യവസായിയും ഏബിള്‍ ഗ്രൂപ്പ് ചെയര്‍മാനുമായ സിദ്ദിഖ് പുറായില്‍. കേസിലെ പരാതിക്കാരനായ യാക്കൂബ് പുറായില്‍ തന്റെ സഹോദരനാണ്. അദ്ദേഹം പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ച് കോടികള്‍ പ്രതിക്ക് നല്‍കി ട്രാപ്പില്‍ പെട്ടുപോയതാണെന്നും സിദ്ദിഖ് പുറായില്‍ പറഞ്ഞു.

ഇതേ കേസിലെ പരാതിക്കാരനായ അനൂപ് എന്ന വ്യക്തി മുമ്പ് ട്രാപ്പില്‍ പെട്ടശേഷം എന്റെ സഹോദരനെ മനപ്പൂര്‍വ്വം ഇവരുടെ കുടുക്കിയതാണെന്ന് സംശയമുണ്ട്. ഇക്കാര്യം സഹോദരനോട് ഞാന്‍ ആദ്യം തന്നെ സൂചിപ്പിച്ചിട്ടുമുണ്ടെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത ഇടപാടില്‍ പങ്കാളിയാവാന്‍ എന്നോട് സഹോദരന്‍ ആവശ്യപ്പെട്ടു എന്നത് സത്യമാണ്. എന്നാല്‍ പ്രതിയുടെ കൈവശമുള്ള വസ്തുക്കളെ കുറിച്ച് അറിഞ്ഞപ്പോള്‍ അതില്‍ വിശ്വാസക്കുറവ് തോന്നുകയും എന്റെ സഹോദരനും മറ്റൊരു പരാതിക്കാരനായ ഷമീറും പ്രതിക്ക് കൊടുക്കാന്‍ പണം ആവശ്യപ്പെട്ട സമയത്ത് പരാതിക്കാരനായ ഷമീറിന്റെ ചെക്കുകളും എഗ്രിമെന്റ് വാങ്ങി വെച്ചുകൊണ്ടാണ് രണ്ടുമാസ കാലാവധി നിശ്ചയിച്ചു ഒരു കോടി രൂപ കടമായാണ് ഞാന്‍ എന്റെ സഹോദരന് പണം നല്‍കിയിട്ടുള്ളത്. അല്ലാതെ ഞാന്‍ നേരിട്ട് ഒരു ഇടപാടിലും പങ്കാളി ആയിട്ടില്ല. എന്നാലും പരാതിക്കാര്‍ എല്ലാം ഫ്രോഡുകളാണ് എന്ന തരത്തിലുള്ള പ്രചാരണം തീര്‍ത്തും ഖേദകരമാണ്. ചിലരെങ്കിലും വസ്തുത അറിയാതെ പണം നല്‍കിയ ആളുകളുണ്ട്. ഇത്തരം തട്ടിപ്പുകള്‍ നടക്കുമ്പോള്‍ അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ച് ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണെന്നും സിദ്ദീഖ് പുറായില്‍ പറഞ്ഞു.

മ്യൂസിയം നിര്‍മിച്ച് മൈസൂരിലെ തെരുവോരങ്ങളില്‍ നിന്നും വാങ്ങിയ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും വലിയ മൂല്യം ഉള്ളവയാണ് എന്ന് ആളുകളെ വിശ്വസിപ്പിച്ച് പ്രതി തട്ടിപ്പ് നടത്തുകയുമാണ് ചെയ്തത്. മാത്രമല്ല ഇക്കാര്യം വിശ്വസിച്ചുകൊണ്ട് പോലീസ് അദ്ദേഹത്തിന്റെ വീടിനുമുമ്പില്‍ എയ്ഡ് പോസ്റ്റ് പോലും സ്ഥാപിക്കുകയുണ്ടായി. ഇതില്‍ ഭരണകര്‍ത്താക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റ് സിനിമ സാമൂഹിക മേഖലയിലെ പ്രമുഖരും കുടുങ്ങിപ്പോയതായിരിക്കും എന്ന് താന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ഇപ്പോള്‍ പ്രതിയാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. മാത്രവുമല്ല അദ്ദേഹവുമായി ഇപ്പോഴും സാമ്പത്തിക ഇടപാടുകള്‍ നിലനില്‍ക്കുന്നുമുണ്ട്. ഇപ്പോള്‍ ഖത്തറിലെ സംഘടനാപരമായ ചില പ്രശ്‌നങ്ങളുടെ പേരില്‍ രണ്ടുമൂന്നു തവണ അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിച്ചിട്ടും വേണ്ടത്ര പരിഗണന നല്‍കാത്തത് കാരണം അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും സത്യവും നീതിയും മാത്രമേ എനിക്ക് പറയാന്‍ സാധിക്കൂ. കൂടാതെ ആരോഗ്യകാര്യങ്ങള്‍ വളരെ ചിട്ടയോടെ പരിപാലിക്കുന്ന വ്യക്തിയാണദ്ദേഹം. വയനാട്ടിലെ കാട്ടിക്കുളത്ത് ഉള്ള കേളന്‍ വൈദ്യര്‍ ഉള്‍പ്പെടെയുള്ള ആളുകളെ അദ്ദേഹം സന്ദര്‍ശിച്ച ചികിത്സ നടത്തുന്നതിനെക്കുറിച്ച് എനിക്കറിയാം. അദ്ദേഹം പത്ത് ലക്ഷം രൂപക്കുവേണ്ടി ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് സാമാന്യബോധമുള്ള ഒരു മനുഷ്യനും വിശ്വസിക്കില്ല. മാത്രവുമല്ല അദ്ദേഹം ആവശ്യപ്പെട്ടാല്‍ പത്തോ പതിനഞ്ചോ ലക്ഷം രൂപ നല്‍കാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജ്ജരുമാണ്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഇടപെടുന്ന ആളുകളെ മുഴുവന്‍ തിരിച്ചറിയാന്‍ കഴിയണമെന്നില്ല. പ്രത്യേകിച്ച് അദ്ദേഹം പ്രതിയെ സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ പ്രതി ഡിപ്ലോമാറ്റ് ആണെന്നും അറിയപ്പെടുന്ന വ്യക്തിയും കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ എല്ലാ ഉന്നത ശ്രേണിയിലുള്ള ആളുകളുടെയും അടുത്ത പരിചയക്കാരനുമാണ്. അത്തരം ഒരു വ്യക്തിയെ ആ സമയത്ത് സുധാകരന്‍ സന്ദര്‍ശിച്ചു എന്നതുകൊണ്ട് അദ്ദേഹത്തെ പ്രതിയാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സിദ്ദിഖ് പുറായില്‍ പറഞ്ഞു.

TAGGED:monson casesiddique purayil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

July 12, 2023
News

റമദാൻ ഓഫറുകൾ പ്രഖ്യാപിച്ച് ലുലു ​ഗ്രൂപ്പ്: കിറ്റുകളും ചാരിറ്റി ഗിഫ്റ്റ് കാർഡുകളും തയ്യാർ

March 10, 2024
News

അഞ്ചു വയസുകാരിയുടെ മൃതദേഹം സ്വന്തം സ്‌കൂളില്‍; കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് അധ്യാപകരും സഹപാഠികളും നാട്ടുകാരും

July 30, 2023
News

പുതിയ അധ്യയന വർഷത്തിനൊരുങ്ങി സൗദിയിലെ സ്കൂളുകൾ

August 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?