ഒരു ദിവസം കൊണ്ട് ആറ് ഭൂഖണ്ഡങ്ങളിലായി ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത് ലോക റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ് ബ്രിട്ടണിലെ ‘ഹു ഈസ് ഹുസൈന്‍’ എന്ന ചാരിറ്റി പ്രവര്‍ത്തകര്‍. ആറ് ഭൂഖണ്ഡങ്ങളിലായി 50,000 രക്തദാതാക്കളെയാണ് ഇവർ അണിനിരത്തിയത്.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ പിന്തുണയോടെയാണ് ഗ്ലോബല്‍ ബ്ലഡ് ഹീറോസ് എന്ന ഈ ക്യാംപെയിൻ സംഘടിപ്പിച്ചത് . ‘ഇമാം ഹുസൈന്‍ ബ്ലഡ് ഡൊണേഷന്‍ കാമ്പെയ്ന്‍’ എന്നറിയപ്പെടുന്ന ബ്രിട്ടനിലെ ഏറ്റവും പഴയ മുസ്ലീം രക്തദാന സംഘടനയാണ് ഈ ചാരിറ്റിയുടെ നേതൃത്വം. ന്യൂനപക്ഷ സമൂഹത്തിനിടയില്‍ രക്തദാനത്തെപറ്റിയുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ക്യാംപെയിൻ മുന്നോട്ട് വയ്ക്കുന്നത്.