EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ: നിർധനരായ താമസക്കാർക്ക് സൗജന്യമായി റൊട്ടി വിതരണം ചെയ്യാൻ സ്മാർട്ട് മെഷീനുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > യുഎഇ: നിർധനരായ താമസക്കാർക്ക് സൗജന്യമായി റൊട്ടി വിതരണം ചെയ്യാൻ സ്മാർട്ട് മെഷീനുകൾ
Editoreal PlusNews

യുഎഇ: നിർധനരായ താമസക്കാർക്ക് സൗജന്യമായി റൊട്ടി വിതരണം ചെയ്യാൻ സ്മാർട്ട് മെഷീനുകൾ

News Desk
Last updated: September 19, 2022 7:03 AM
News Desk
Published: September 18, 2022
Share

യുഎഇയിൽ നിർധനരായ താമസക്കാർക്ക് സൌജന്യമായി റൊട്ടി വിതരണത്തിന് ബ്രെഡ് ഫോർ ഓൾ പദ്ധതിയുമായി ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷൻ്റെ (AMAF) കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെൻ്റർ ഫോർ എൻഡോവ്‌മെൻ്റ് കൺസൾട്ടൻസി (MBRGCEC). ദിനംപ്രതി വിവിധ സമയങ്ങളിൽ സൗജന്യമായി റൊട്ടി ലഭ്യമാക്കിക്കൊണ്ട് നിരാലംബരായ കുടുംബങ്ങളെയും തൊഴിലാളികളെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.

വിവിധ ഔട്ട്‌ലെറ്റുകളിലായി വിന്യസിച്ചിരിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴി ആവശ്യമുള്ളവർക്ക് ഫ്രഷ് ബ്രെഡ് നൽകാനാണ് ഈ ഡിജിറ്റൽ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നത്. ചാരിറ്റി പ്രവർത്തനങ്ങളുടെ ആധുനികവും സുസ്ഥിരവുമായ മാതൃകയുടെ ഭാഗമായി മുൻകൂട്ടി പ്രോഗ്രാം ചെയ്ത വെൻഡിംഗ് മെഷീനുകൾ ബ്രെഡ് തയ്യാറാക്കുകയും സൗജന്യമായി നൽകുകയും ചെയ്യും.

കൊവിഡിൻ്റെ തുടക്കത്തിൽ “യുഎഇയിൽ ആരും വിശന്നോ പട്ടിണി കിടന്നോ ഉറങ്ങുകയില്ല” എന്നുപറഞ്ഞ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

അൽ മിസ്ഹാർ, അൽ വർഖ, മിർദിഫ്, നാദ് അൽഷെബ, നദ്ദ് അൽ ഹമർ, അൽ ഖൗസ്, അൽ ബദാഅ ശാഖകളിലെ സൂപ്പർമാർക്കറ്റുകളിൽ ഈ സ്മാർട്ട് മെഷീനുകൾ സ്ഥാപിക്കും. ബ്രെഡ് ഫോർ ഓൾ പദ്ധതിയും അസ്വാഖുമായി സഹകരിച്ചാണിത് നടപ്പിലാക്കുന്നത്.

ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിലാണ് മെഷീനുകളുടെ പ്രവർത്തനം. ആവശ്യക്കാർക്ക് “ഓർഡർ” ബട്ടൺ അമർത്തി അല്പനേരം കാത്തിരുന്നാൽ തയാറായ റൊട്ടി മെഷീനിലൂടെ പുറത്തുവരും.ഈ സംരംഭത്തിലൂടെ ഒട്ടേറെ നിർധനരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കും. കൂടാതെ ഈ സ്മാർട്ട് മെഷീനുകളിലൂടെ ആവശ്യക്കാർക്ക് സംഭാവന നൽകാൻ ജനങ്ങൾക്ക് അവസരവും നൽകുന്നു.

ദുബായ് നൗ ആപ്പിലൂടെയോ എസ്എംഎസ് വഴിയോ സംഭാവന നൽകാം. 10 ദിർഹം സംഭാവനയ്‌ക്കായി 3656 എന്ന നമ്പറിലേക്ക് ,50 ദിർഹത്തിന് 3658, 100 ദിർഹത്തിന് 3659 അല്ലെങ്കിൽ 500 ദിർഹത്തിന് 3679 എന്ന നമ്പറിലേക്കും SMS ചെയ്യുക. www.mbrgcec.ae എന്ന വെബ്‌സൈറ്റ് വഴിയും ഈ സംരംഭത്തിലേക്ക് സംഭാവന നൽകാം.

തുടർച്ചയായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് സ്മാർട്ട് മെഷീൻ സജ്ജീകരിച്ച് നൽകുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, info@mbrgcec.ae എന്ന ഇമെയിൽ വഴിയോ 0097147183222 എന്ന ഫോൺ വഴിയോ സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

TAGGED:bread for allUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

യുഎഇയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും; ജനങ്ങൾക്ക് മുന്നറിയിപ്പ്

September 13, 2022
News

സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 

April 1, 2023
News

232 കോടിയെന്നത് നേരത്തെ നിശ്ചയിച്ച തുക, കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചത് സുതാര്യതയോടെ; ചെന്നിത്തലയെ തള്ളി എം.ഡി നാരായണ മൂര്‍ത്തി

April 23, 2023
News

സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറി കൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്കെതിരെ നടപടി 

March 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?