കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ സിഎംഡി സ്ഥാനത്ത് തുടരാനാവില്ലെന്ന് ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചുവെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.
ഐഎന്‍ടിയുസി മാര്‍ച്ച് നടത്തിയത് വഴി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകളും എംഎല്‍എമാരും കുറ്റപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയിലെ സാഹചര്യം ജനങ്ങളോട് വിശദീകരിക്കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെ അഞ്ച് ദിവസങ്ങളിലായി വിശദീകരിക്കാനാണ് തീരുമാനം. ആദ്യ വിശദീകരണം ഇന്ന് വൈകിട്ട് ആറുമണിക്ക് നല്‍കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങിയതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സി.എം.ഡി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകര്‍ അവധിയെടുക്കുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. ഇതിനിടെയാണ് സ്ഥാനത്ത് തുടരില്ലെന്ന് ബിജു പ്രഭാകര്‍ അറിയിച്ചത്.
അതേസമയം ബിജു പ്രഭാകറിന്റെ രാജിക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.





